വേട്ടക്കാരന്‍റെ പാട്ട്
ഓറിയണ്‍ ക്ഷീരപഥത്തില്‍ നിന്നും
ഏകാന്തവിജനമീ യാമങ്ങളില്‍
ഏകാന്ത ജഹ്നവീ തീരങ്ങളില്‍
കേള്ക്കുന്നു ,ഞാനിന്നിതേത് സ്വരം
മഞ്ഞ് കാലത്തിന്‍റെ ആഴങ്ങളില്‍
ഏതോ കാനന വീഥികളില്‍
തട്ടിത്തടഞ്ഞുതടഞ്ഞുപോകും
കുതിരക്കുളന്പിന്‍റെ ഒച്ചയല്ല
ഇടയബാലന്മാര്‍ കുഴല്‍വിളിക്കും
ഇടയഗീതത്തിന്‍റെ ഗാനമല്ല
മഞ്ഞുമാസത്തിന്‍റെ ആദ്യയാമം
മഞ്ഞടര്‍ന്നീടുന്ന ഒച്ചയല്ല
നദിയിലെ വെണ്‍മഞ്ഞുപാളികളില്‍
ജലമിറ്റ് വീഴുന്ന ശബ്ദമല്ല
വിജനമീ ആകാശവീഥികളില്‍
ഓറിയണ്‍ ക്ഷീരപഥത്തില്‍ നിന്നും
കേള്‍ക്കുന്നു മഞ്ഞുകരടികളെ
പോരിനെത്തിക്കുന്ന വേടഗാനം
ഏകാന്ത കാന്തമീ യാമങ്ങളില്‍
ഓറിയണ്‍ തംബുരു മീട്ടുകയാം
ഇളകിപറക്കുന്നു ഭൂതലത്തിന്‍
പൊടിയാകെ ഒന്നായുയര്‍ന്നുപൊങ്ങി
ഒരുതംബുരുവിന്‍റെ നാദമേല്‍ക്കേ
ഇളകിപറിയുന്നു സിംഹാസനങ്ങള്‍
വീണ്ടും ഒരുഗാനമുച്ചരിക്കേ
ഇളകിപെരുകുന്നു സാഗരങ്ങള്‍
പിന്നെ ഒരുകുഴല്‍ പാടിടുന്പോള്‍
നിലംപൊത്തിവീഴുന്നു ഗോപുരങ്ങള്‍
പിന്നെയുംഗാനം
പിന്നെ ഒരുഗാനം
ആഗാനമുച്ചത്തിലുച്ചരിക്കേ
കാണുന്നു ഗഗനവും കീറിപ്പോയി
ഓറിയണ്‍ അഗ്നിച്ചിറകുപോലെ
ഓറിയണ്‍ അഗ്നി ശലാകപോലെ
ഓറിയണ്‍ ഗാനമാ,-
ണോറിയണ്‍ ശക്തിയാ,-
ണോറിയണ്‍ ജീവപ്രവാഹമാണ്.
കാണുന്നു പുത്തനുഷസ്സുപോലെ
ഓറിയണ്‍ ദിക്കുകളാകെയും
പൂത്തുനില്പൂ
ഏകാന്തവിജനമീ യാമങ്ങളില്‍
ഏകാന്ത ജഹ്നവീ തീരങ്ങളില്‍
കേള്ക്കുന്നു ,ഞാനിന്നിതേത് സ്വരം
മഞ്ഞ് കാലത്തിന്‍റെ ആഴങ്ങളില്‍
ഏതോ കാനന വീഥികളില്‍
തട്ടിത്തടഞ്ഞുതടഞ്ഞുപോകും
കുതിരക്കുളന്പിന്‍റെ ഒച്ചയല്ല
ഇടയബാലന്മാര്‍ കുഴല്‍വിളിക്കും
ഇടയഗീതത്തിന്‍റെ ഗാനമല്ല
മഞ്ഞുമാസത്തിന്‍റെ ആദ്യയാമം
മഞ്ഞടര്‍ന്നീടുന്ന ഒച്ചയല്ല
നദിയിലെ വെണ്‍മഞ്ഞുപാളികളില്‍
ജലമിറ്റ് വീഴുന്ന ശബ്ദമല്ല
വിജനമീ ആകാശവീഥികളില്‍
ഓറിയണ്‍ ക്ഷീരപഥത്തില്‍ നിന്നും
കേള്‍ക്കുന്നു മഞ്ഞുകരടികളെ
പോരിനെത്തിക്കുന്ന വേടഗാനം
ഏകാന്ത കാന്തമീ യാമങ്ങളില്‍
ഓറിയണ്‍ തംബുരു മീട്ടുകയാം
ഇളകിപറക്കുന്നു ഭൂതലത്തിന്‍
പൊടിയാകെ ഒന്നായുയര്‍ന്നുപൊങ്ങി
ഒരുതംബുരുവിന്‍റെ നാദമേല്‍ക്കേ
ഇളകിപറിയുന്നു സിംഹാസനങ്ങള്‍
വീണ്ടും ഒരുഗാനമുച്ചരിക്കേ
ഇളകിപെരുകുന്നു സാഗരങ്ങള്‍
പിന്നെ ഒരുകുഴല്‍ പാടിടുന്പോള്‍
നിലംപൊത്തിവീഴുന്നു ഗോപുരങ്ങള്‍
പിന്നെയുംഗാനം
പിന്നെ ഒരുഗാനം
ആഗാനമുച്ചത്തിലുച്ചരിക്കേ
കാണുന്നു ഗഗനവും കീറിപ്പോയി
ഓറിയണ്‍ അഗ്നിച്ചിറകുപോലെ
ഓറിയണ്‍ അഗ്നി ശലാകപോലെ
ഓറിയണ്‍ ഗാനമാ,-
ണോറിയണ്‍ ശക്തിയാ,-
ണോറിയണ്‍ ജീവപ്രവാഹമാണ്.
കാണുന്നു പുത്തനുഷസ്സുപോലെ
ഓറിയണ്‍ ദിക്കുകളാകെയും
പൂത്തുനില്പൂ
Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:765041#7YGDpIs16chrKx0z.99