കന്യക മാതാവിന്റെ ദേവാലയത്തില്‍ ഒരു ദിവസം
ചുട്ടു നീറുകയായിരുന്നു ഞാന്‍ ;അവിടെ എത്തുമ്പോള്‍ .എന്റെ മനസ് കൊടു വെയില്‍ ഏറ്റു കിടന്ന കല്ചീള് പോലെ വരണ്ടും പൊള്ളിയും ഇരുന്നു .അനുഭവങ്ങള്‍ , അനുഭവങ്ങള്‍ കൊണ്ടിട്ടും ,കൊണ്ടിട്ടും മതിവരാത്ത ജീവിത വാസന ജീവിക്കണമെന്ന മോഹം .അതൊരു ശനിയാഴ്ച ആയിരുന്നു .വലിയ ആ ദേവാലയത്തിനകത്ത് എന്ന്തൊരു കുളിര്‍മ .എന്റെ ശരീരം തണുത്തു .ഒരു തണലില്‍ എന്ന പോലെ മനസ് കുളിര്‍ത്തു .ഞാനാ നിലത്ത് ഇരുന്നു .ദേവാലയത്തില്‍ വസിച്ചിരുന്നവര്‍ ഇല്ലേ !പണ്ട് .എനിക്കും അതുപോലെ ഇവിടെ താമസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനശിച്ചു.ഇതാണെന്റെ വീട് .ഇതെന്റെ വീടാന്നെന്ന പോലെ പെരുമാറാന്‍ തോന്നി .ഞാന്‍ അതിന്റെ ഉമ്മറ വാതിക്കലേക്ക് പോകുന്നതും പടികളില്‍ ഇരിക്കുന്നതും ഓരോ ഇടങ്ങളിലേക്ക് പോകുന്നതും സങ്കല്പിച്ചു കൊണ്ടിരരുന്നു .എന്തൊരു തണലാണിത്,എത്ര വലിയ തണല്‍ തണല്‍-മഴയില്‍ നിന്നും,ആകാശത്ത് നിന്നും പൊഴിയുന്ന മഞ്ഞില്‍ നിന്നും വെയിലില്‍ നിന്നും തണല്‍.മഴയില്‍ നിന്നും ഓടി ക്കയറി നില്ക്കാന്‍ ഒരു ഇടം ഉണ്ടാവുന്നതും തന്ത് വിറയ്ക്കുമ്പോള്‍ പുതച്ചു മൂടാന്‍ ഒരു കമ്പിളി പുതപ്പു ഉണ്ടാകുന്നതും ഒക്കെ എത്ര വലിയ ഭാഗ്യങ്ങള്‍ ആണ് .
ഞാന്‍ അലസമായ കണ്ണുകളോടെ എന്റെ ചുറ്റും നടക്കുന്നതെല്ലാം നോക്കി.ദൂരങ്ങളില്‍ നിന്നും അടുത്തുനിന്നും എല്ലാം ആളുകള്‍ അവിടെ വന്നു പോകുന്നു .ആളുകള്‍ മുട്ടുകളില്‍ നിരങ്ങി നീങ്ങുന്നു സന്തോഴതിന്റെ ആരവങ്ങള്‍ ഉയര്‍ത്തി കൊച്ചു കുട്ടികള്‍ ഓടി പോകുന്നു. കില് കിലെ ഉള്ള ചിരികള്‍ അടക്കിയ സംസാരങ്ങള്‍ തറയിലൂടെ വസ്ത്രം ഉലച്ചു പോകുന്ന പെണ്‍കുട്ടികള്‍ .കൈയില്‍ മെഴുകുതിരി കത്തിച്ചു പ്രര്ത്യ്ച്ചു നില്‍ക്കുന്ന വൃദ്ധര്‍ .അള്‍ത്താരയില്‍ തിരികളും പൂക്ക ളും ഒരുക്കുന്ന കന്യാസ്ത്രീ .അവര്‍ തിരിഞ്ഞു എന്നെ നോക്കിയോ ?അവരുടെ മുഖത്ത് ശാന്തമായ ഒരു ചിരി .പ്രാര്‍ത്ഥിക്കൂ .........ഈ ലോകത്തിന്നും നിനക്കും വേണ്ടി വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കൂ ..
ഞാന്‍ ചുറ്റും നോക്കി .60കാരിയായ പച്ചസാരിയുടുത് ഒരുവള്‍ തലയില്‍ ഒരു പൊതിയും പിടിച്ചു മുട്ടില്‍ നിരങ്ങി നീങ്ങുന്നു.ഒരു തവിട്ടു കടലാസ് കൊണ്ട് അത് പൊതിഞ്ഞിരിക്കുന്നു .അവരത് നിരങ്ങി നിരങ്ങി അല്തരയുടെ മുന്നില്‍ കൊണ്ട് വെച്ച്.കാല്‍മുട്ടുകളില്‍ ഊന്നി ആയസപെട്ടു എഴുനേറ്റു കന്യക മാതാവിന്റെ ചിടമിരിക്കുന്നിടതെക്ക് നടന്നു.അവര്‍ അവിടെ വച്ച് പോയ ആ സങ്കടങ്ങളുടെ പൊതി മട്ബഹയിലേക്ക് കന്യക മടവിന്റെ കരങ്ങളിലേക്ക് സംവഹിക്കപെടുന്നത് ഞാന്‍ കണ്ടു'
അവള്‍ ആരയിരികും ഞാന്‍ ഓര്‍ത്തു നോക്കി.ഒരു പഖെ കഴിന ദിവസ,മ വ്യെഭ്യ്ച്ച്ഹര ശാ ല നടത്തിപ്പിന് പിടിക്ക പെട്ടവല്‍ ....ആയിരിക്കാം....ആയിരിക്കാം... ഞാന്‍ വീണ്ടും മട്ബഹയിലേക്ക് നോക്കി.അവിടെ ആ പൊതി ഇല്ല ഞാന്‍ പാപി ഞാന്‍ പാപി എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നോട് പൊറുക്കണം .ഞാന്‍ കരഞ്ഞു.എന്നോട് പൊറുക്കണം. എനിക്കിവിടെ അല്പം സ്ഥലം തരണം.