തിരികെ വരിക സഖാവെ
പൊയ്പ്പോയ സഖാവെ
തിരിച്ചെത്തുക ,ഓര്‍മ്മകളിലേക്ക് നീ വീണ്ടും .
തുരുത്തിന്റെ പച്ച കെട്ടു
ജലരാശികള്‍ ശവമലിനമായി
നാം തീര്‍ത്ത സേതുബന്ധങ്ങള്‍
കടലാഴത്തിലെങ്ങോ ഒലിച്ചുപോയി .
തടംതല്ലി നിന്ന ചെറു വഞ്ചിയില്‍
മുക്കുവനെ ഭൂതം വിഴുങ്ങി .
തെളി നിന്ന നീല വാനിലെ വെന്‍ മേഘം
ഏതോ കരിമ്പുകയേറ്റ് കറുത്തു .
നാട്ടുവെളിച്ചത്തിന് നനവുമായ്
ഒരു കറ്റചൂട്ടു തെളിച്ചു നീ വന്ന രാത്രി
ഏതോ പുരാണ കഥയായി .
വ്യഥ തിന്ന പുരുഷന്റെ നെഞ്ചിടിപ്പും
പുഴു തിന്ന ചാരിത്ര്യ കഥയുമായി
ഇവിടെ ഞാന്‍ കാത്തിരിക്കുന്നു .
വയലിറമ്പിലെ കരി മണ്ണില്‍
ചുടു കട്ടയുടയുന്ന പൊരിവെയിലില്‍
ദാഹജലം വീണു വിണ്ട മാറില്‍
ഒരു തേന്‍ അരുവിയായ് നീ ഒഴുകൂ
കുളിര് ജലധാരയായ് നീ പടരു .
മതിലുകള്‍ ശൂന്യമാം മുറിവുകള്‍ പോല്‍ ,
കണ് മിഴിയുന്ന വേനല്‍ പറമ്പില്‍
ഓടി ഓടിത്തളര്‍ന്നിത്തിരി ഒളിക്കാന്‍
കാട്ടു പൊന്തയില്‍ നീര് കാക്ക പോല്‍ പതുങ്ങാന്‍ ,
കുളക്കോഴിമുട്ടകള്‍ തേടി തിരിയാന്‍ ,
പായല്‍ ചുരുളില്‍ ചെറു വട്ടമുണ്ടാക്കാന്‍ ,
വരിക സഖാവെ നീ വീണ്ടും .
കക്കയും ഞണ്ടും പെറുക്കാന്‍ ,
പിന്നെ കള്ളനും പോലീസും ആകാന്‍
വരികെന്‍ പ്രിയ സഖാവെ
വീണ്ടും വീണ്ടും നീ വരിക
കൊള്ളാം
ReplyDeleteവരിക സഖാവെ നീ വീണ്ടും .
കക്കയും ഞണ്ടും പെറുക്കാന്‍ ,
പിന്നെ കള്ളനും പോലീസും ആകാന്‍
വരികെന്‍ പ്രിയ സഖാവെ
വീണ്ടും വീണ്ടും നീ വരിക
ആശംസകള്‍
കല്ലേന്‍ പൊക്കുടന് വായിച്ചശേഷം അഭിപ്രായം പറയാമൊ? ആകെ നിങ്ങള്മാത്രമാണെന്റെ കവിത വായിച്ചിട്ടുള്ളത്.
ReplyDelete