Wednesday, May 30, 2012

kavitha

 കല്ലേന്‍ പൊക്കുടന്‍  

 കണ്ടല്‍ വനങ്ങളില്‍ കായല്‍ ചതുപ്പില്‍
ഓര്‍മ്മതന്‍ വിത്ത് പെറുക്കി നില്‍ക്കെ
ഓതുന്നു മാമലയോട് കല്ലേന്‍
ഞാനാണ്‌ പൊക്കുടന്‍ പൊക്കമുള്ളോന്‍
ഉള്ളു വല്ലാതങ്ങ് പൊള്ളി യുള്ളോന്‍ .
കാനനത്തോടും മുകിലിനോടും;
ഞാനാണ്‌- പൊക്കുടന്‍ - ഓതിടുന്നു
 വിത്തുകള്‍ വിസ്തൃതമാം പരപ്പില്‍
 ഓളം ഇടുന്നൊരു ജീവനല്ലോ
ഞാനിന്നു നില്‍ക്കുന്നൊരീ വരന്പില്‍
കാളിമപൂളുന്ന   താളമല്ലോ?
 കാറ്റലവന്നു തഴുകിടുമ്പോള്‍
 ജനിതാളം ആളുന്ന സ്മൃതികളല്ലോ?
വിത്തുകള്‍ ചെംചോരി നാക്കള്ളല്ലോ
എന്‍റെ ചുറ്റിലും ജീവന നൃത്തമല്ലോ ?
ഞാനാണ് പൊക്കുടന്‍കട്ടുകന്ടല്‍-
 വേരുകള്‍ ആഴ്ത്തുന്നോരോര്‍മയുള്ളോന്‍
 മിത്തലും പൂള പുളവനും മഞ്ഞ കപ്പുരിയും
 ജീവന ലീല പഠിച്ചു വന്നോര്‍-
പാഠം പഠിപ്പിച്ചു വിട്ടുവെന്നെ.
എന്‍റെ തായ് നെഞ്ചില്‍ പഴമ്പുരാണം
 എന്‍റെ തായ് നെഞ്ചിലെ നൊന്പരങ്ങള്‍
എന്‍റെ തായ് നെഞ്ചിലെ സ്വപ്നങ്ങളും
 പാട്ടും കഥകളും താപങ്ങളും
ഞാന്‍ മറക്കില്ല; ഞാനാണ്‌-
 പൊക്കുടന്‍- പൊക്കം ഉള്ളോന്‍
എന്‍റെ അച്ചന്‍ അപ്പുപ്പന്‍മാറെ വരവുണ്ടെനിക്കെ
എന്‍റെ ചേട്ടന്‍റെ വരവുണ്ടെനിക്കെ
ഞാനാണ്‌ പൊക്കുടന്‍ പൊക്കമുല്ലോന്‍
 തായ് വേരറുക്കാതെ കാത്തു പോന്നോന്‍
                           




No comments:

Post a Comment