Monday, September 24, 2012

കവിത

ഇരന്പുന്നകവും പുറവും
ഇരുന്പുപാളത്തിന്റെ
ഛണല്നാദം നിലക്കാതെ.

ഒരു മഴപോല്‍ നിലക്കാതെ
ചലനം പെരുക്കുന്നു,
ഉത്സവതാളത്തിലെന്‍,
മരണത്തിന്‍ ലഹരി.
പെരുകി പെയ്യും പെരും നദിയില്‍ ഈ മഴ
പെരുകി പെരുകി മുറുകും താളത്തോടെ
ഇടമുറിയാതെ പെയ്യും കാലവര്‍ഷത്തിന്‍ മഴ.
പതിയെ പതിയെവന്ന്നെന്നകവും പെയ്തീടുന്നു.
വലുതായ് തണുപ്പിന്‍റെ ചുവടും പിടിച്ചെന്‍റെ
അകമരത്തിന്നിളം കൂന്പുകള്‍ നനയ്ക്കുന്നു.
തളിരില്‍ ഇളം താളം പകരുന്നു,
നാന്പുകളില് പുതുതായ് പൊഴിയുന്നു


നദിതന്‍ ചേറില്‍ അമ്മ
ശവമായതുംകണ്ടു
ഇളം പൈതല്‍ മുലപ്പാലിനായ്
അന്ധമായതും കണ്ടു
ചുഴന്ന കണ്ണും നാവും 
നാക്കിലയിലിരിപ്പതും കണ്ടു
ലേദിച്ച പൂക്കളിലെ 
കുരുതി ച്ചോരക്ണു
പിളര്‍ന്നോരുടല്‍ കണ്ടു
ഉടലില്‍ തളിര്‍ക്കുന്ന 
പൂമരമതും കണ്ടു
പൂമരമിലകളാല്‍ 
ചിരിച്ചു തളിര്‍ക്കവെ
വേരുകള്‍ അന്നത്തിനായ് 
ചേക്കേറും ഉടല്‍ കണ്ടു
ഉടലിന് മധ്യഭാഗം മരമായ്
മരത്തിന്‍റെ വേരുകളുടലിന്‍റെ
നാഡിയായ് ഞരന്പായ്

പുതിയൊരു മരം നട്ടു
ഞാനെന്‍റെ അകക്കോണില്‍
അവിടെ വെളിച്ചത്തിന്‍റെ 
ഒരുപഴുതടച്ചിട്ടു
വേരുകള്‍ വിളക്കില്ലാ
-തിരുളില്‍ പരതുന്പോള്‍
ഞാനതിന്‍ കൊന്പില്‍ നിന്നേ
ജ്ഞാനഗീതങ്ങള്‍ പാടി
ഞാനതിന്‍ ചുവട്ടിലെന്‍
മാര്‍ജ്ജാര വസ്ത്രത്തിന്‍റെ
പുള്ളികളഴിച്ചുവെ
-ച്ചാനന്ദനൃത്തംചെയ്തു 

1 comment:

  1. Incredible
    ......oosharathyude naduvil oru neeruravayayi
    .......marubhumiyile marupacha pole
    .......oru venal mazhayayi
    ........alakadalile santhatha pole
    .........NINNILEE SANGEETHAM(SARGATHMAKATHA) URANGUNNATHU NJANARINJILLA..
    ......JARUSAAAAA.....NEE...KSAMIKUKA...

    ReplyDelete