Tuesday, December 11, 2012

കവിത

                                    അവന്‍

                   1.  വേലക്കാരുടെ സുവിശേഷം 

01/12/2012
അവന്‍ 
തന്‍റെ മേലങ്കി 
ലോകത്തിന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഉയര്‍ത്തെഴുന്നേല്ക്കുന്പോള്‍ 
അവന്‍റെ ഉടല്‍ പ്രഭ നിറഞ്ഞു.
താമരയുടെ മുകുളം വിരിഞ്ഞ്
അവന്‍റെ മൂര്‍ദ്ധാവില്‍പൊട്ടിവിടര്‍ന്നു
പെരുവിരല്‍ ഭൂമിയില്‍ ചവുട്ടി
അവന്‍ നിവര്‍ന്നുനിന്നു.
മലകളോളം പഴക്കമുണ്ടെന്‍റെ മൌനത്തിന്
ഞാന് സംസാരിക്കുന്പോള്‍
നിങ്ങളതുടയാതെ കാക്കുക
തന്‍റെ ശിഷ്യരോടവന്‍ പറഞ്ഞു.
ഇതാ ഇന്നു ഞാന്‍ പിറന്നു.
അവന്‍ തന്‍റെ വലതുകരംഉയര്‍ത്തി 
തൃകോണാകൃതിയില്‍ തന്‍റെ കരം പിടിച്ചു.
ഈ മുറിവ് 
ഞാനീ ഭൂമിയില്‍
ഒരുവേലക്കാരനായി പിറന്നപ്പോള്‍
എനിക്ക ലഭിച്ചതാണ്.
നിങ്ങളുടെ മൂര്‍ദ്ധാവിനെ സൌഖ്യമാക്കാന്‍ ഇതിന് വരമുണ്ട്.
ഇന്നു ഞാന് പിറന്നു.
അവന്‍ വീണ്ടും പറഞ്ഞു തന്‍റെ മൌനത്തിന്‍രെ പഴക്കം 
എല്ലാ വേലക്കാരുടെയും മൌനത്തോളം പഴയതാണ്.
.

No comments:

Post a Comment