Wednesday, December 18, 2013

                                      കറുത്ത കുട്ടി 

കറുത്ത കുട്ടി ;
വിഷാദ മഗ്നനാം 
പകൽ  കിനാവിലെ 
കറുത്ത  ജ്വാല നീ 
കരങ്ങളിൽ വിരൽ കരിഞ്ഞു പൊള്ളിയ 
കറുത്ത രാത്രിതൻ നിഴൽ കണക്കെ നീ 

നിനക്കു മുന്പേ പിറന്നവർ 
നിനക്കു പിന്നേ പിറന്നവർ 
കറുത്ത കുട്ടി നിന്നുടലുകൊണ്ട് നീ 
മുറിച്ചിടുനീ കറുത്ത കാലത്തെ 

ഉടല് പൊള്ളയാണകത്തു കേറുവാൻ 
കറുത്ത കുട്ടി നീ തുറന്ന പുസ്തകം 

തെരുവു പോലെ നിന്നുടൽ 

കറുത്ത കുട്ടി നിൻ അമ്മ ഞാനാണ്‌ .
നിനക്കു വേണ്ടി ഞാൻ കറുത്തോരമ്മയായ്  

കറുത്ത കുട്ടി  ഈ വെളുത്ത രാത്രിയിൽ 
തിരഞ്ഞു നോക്കുന്നു നിൻറെ 
ജഡത്തിനായി ഞാൻ .

കറുത്ത കുട്ടി നീ മരിച്ചു പോയെന്നോ 
പറഞ്ഞൊരു മൂങ്ങ പറന്നു പോകുന്നു 

കറുത്ത കുട്ടി ഇത് വെളുത്ത രാത്രി ,
പാൽ പോലന്ധത പതഞ്ഞ രാത്രി 
അരുത് പോകേണ്ട ;തനിച്ചു നീയെങ്ങും 
ഇരുളു മാറിയാൽ തിരിച്ചിടേണ്ടയോ .

കറുത്ത കുട്ടി എന്റെ മുലയിൽ നിന്നാണീ 
വെളുത്ത അന്ധത പടർന്നു ചോരുന്നു 

കറുത്ത കുട്ടി ഞാനമ്മയാണെ ന്നാൽ -
അമ്മയല്ല ഞാൻ മറ്റാരോ ?

കറുത്ത കുട്ടി നീ പകച്ചു നില്ക്കണ്ടാ 
തെരുവിലൂടെന്തോ ഉരുണ്ടു വന്നിടും 

നിനക്ക് ഞാൻ എന്റെ ചെറുമണിയരി 
നുറുക്കിയിത്തിരി വെളുപ്പു ചാർത്തിടാം
നിനക്ക് ഞാനെന്റെ കുരലിലെച്ചോര  
പകപ്പിനുള്ളിലും പകുത്തു തന്നിടാം 
    


Thursday, August 22, 2013

വരണ്ടയിടങ്ങളില്‍ ഞാനലയുന്പോള്‍



hcïbnS§fneeªeªo
IÅns¨SnbpsS XWenepd§pt¼mÄ,
apÅn³ \ngsesâ I®pIp¯n.
Im«psNSnbpsS thcp]SÀs¶sâ
DSemsI a®nepd¨pt]mbn.
cm{XnIÄ kz]v\¯nepw h¶p \ndbp¶ aÀ½cw
NnSsI«n thcp ]SÀ¯nSpt¼mÄ,
IpXdphm\mbp¶Xpïv,þRms\¦nepw
kvarXnIfnð hmSn¯fÀ¶pt]mIpw.
Hcp]IðZqcwsImïms¯cphnsâ
hnIrXKÔ§fnð \ns¶mfn¡m³
CStXSnh¶XmWo acp`qanbnð
apäpwiq\yX HmcnbnSps¶sâ Npänepw.
]mgv hm¡pIÄ,]{Xhr¯m´§Ä,
b{´kcS§Ä X³ KÀÖ\w,
aqjnIapJcmsb³ Npäpw \ndbp¶
\nXykµÀiIÀ.
b{´thKw IW¡m¡nshþ
¨pòmZ \r¯w Nhn«p¶ PohkcWnIÄ.
sh«n]nSp¯§Ä,
sI«n]pWcpt¼mÄ Aäphogp¶ incÊpIÄ.
h{I]p{Þ§Äþ
Xpd¶Igp¯neqsS¯nt\m¡p¶ at\mhyY.
aqe¡pcphnsâ  cà¯pSn¸pÅ ssZ\yX,
PohnXsa¶nð \ndbp¶p,þ
]m\]m{X¯nð IcpW hnjambn.
]mSWw
Hs¶sâ ssIIÄhncnþ
¨o ]m\]m{Xw Npïnð tNÀ¯psImïn§s\þ
“Bhpw \n\s¡¦nð s]m«ns¯dn¡pI.
BËmZapsï¦nð ]m«p]mSq.”
PohnI DÅnð \ndbpIbmWv
Cäphogpw hnj¯pÅnsImsï¶t]mð.
aÀXyPò¯n³ kpJhpw kpIrXhpw
h\yamao acp`qhnð Rm³ tXSp¶p.
acp¸¨bnses¶Ipgn¨n«Xn³
hn¯nð \n¶pw ]nd¡p¶ ImSn\ Im¡p¶p.
]¨sISm¯ Xpcp¯pt]mse¶pÅnð
Im¯p Rm³ I¯n¨p t]mcp¶p
\dp\nemhn³ XncnsImïsâ HmÀ½bnð
Im¸ncns¸s®mcmÄ ]mSpw PeKm\w.
PeaWnap¯pIÄsa¿neWnªpw,
tKm{XkvarXnIfnð I®pIÄ \nÀhrXn Iq¼nbpw
AkpcXbmÀ¶pw,Ipdªpw XpScp¶
YaIvYaIvYnanYn¯nan Xmfw.






Friday, June 14, 2013

വിശപ്പ്

ക്രിസ്തീനിയായെ ഓര്‍ക്കുന്നു.
ലോഹനഖമുനകളാല്‍ പോറി,
പൊടിയുന്ന ചോര
നക്കിത്തുടച്ചുതുടച്ച്,
ഒരു നായയെപോലെ ഞാന്‍.
മുറിനീറ്റം ലഹരി,-
ശിരസ്സുമുതല്‍ പാദംവരെ.
ക്ഷതങ്ങളാലെ നിന്നെ ഓര്‍ക്കുന്നു,ഞാന്‍.
ലോഹഗര്‍ഭം,പിച്ചളനയനം,
പിംഗളകേശം
പരന്ന ജഘനം
ഇടിഞ്ഞ തലയും,ഇടുങ്ങിയ കഴുത്തും.
വിഷപ്പുകക്കുഴല്‍ തുറന്നു
രാവിലേക്കൊഴുകിയെത്തും,
നിന്നിരുണ്ട ചോരയും

വദനഗഹ്വരം ശവപ്പുരക്കുഴി.
സ്വരമോ?-കാലന്തരങ്ങള്‍ തന്‍
ജീര്‍ണ്ണഗന്ധം പുരണ്ട കാറ്റുപോല്‍.
ദിനചര്യപോല്‍ നിന്‍റെ പീഢനമുറിയിലെത്തുമെന്‍
നിത്യ ജീവിതം.
ക്രിസ്തീനിയാ.....
ഇടക്കെട്ടുകളില്‍ മദജലം തേച്ച
തേവിടിച്ചി, നീ അഴുകി നാറുന്നു.
നിന്നധോവായു മലിനമാക്കിയ
ശ്വാസഗന്ധത്താല്‍ നിറഞ്ഞിരിക്കുന്നു ഞാന്‍.
ക്രിസ്തീനിയ,
മുറിപ്പെട്ടവളേ.....
മുറിപ്പെടുത്തുന്നവളേ....
നീ നിന്‍റെ ആഴങ്ങള്‍ കൊണ്ടെന്നെ വിഴുങ്ങിയിരിക്കുന്നു.
തിരിച്ചറിയാനാര്‍ക്കു കഴിയും?
എന്‍റെ കീറിയ ചേലയും മാറാപ്പും
നീ കവര്‍ന്നെടുത്തില്ലെ?
മൃതനഗരമേ,
എന്‍റെ മാതൃഗേഹത്തിലേക്കെന്നെ
തിരികെ നല്‍കുക.
നിന്‍റെ ചാരുപലകയില്‍,
വിഷപ്പുക്കളുടെ തോട്ടത്തില്‍,
ഒരു റൊട്ടിയും വിശപ്പും കടിച്ച് ഞാനിരിക്കുന്നു.
എന്‍റെ കടലാസ്സ് സ്വപ്നങ്ങളതാ പറന്നു പോകുന്നു.
നിന്‍റെ നാഴികമണി ഗോപുരത്തില്‍,
മുറിഞ്ഞകാലുംപുണര്‍ന്ന് ഞാനുറങ്ങുന്നു.
നിന്‍റെ രാപ്പനിത്തെരുവ് വ്വെട്ടത്തില്‍,
രതി വികൃതികളുടെ ഇരുള്‍ നനവില്‍,
എന്‍റെ യ് ലാജാലി-
എന്‍റെ പ്രണയിനി
എന്‍റെ സ്വപ്നം നടന്നുപോകുന്നു.
ഓ.....
നീ ജീവിതവ്യഥകളുടെ പണിപ്പുര.
വിശപ്പിന്‍റെയും കാമത്തിന്‍റെയും ദേവത.
ക്രിസ്തീനിയാ......
നീകൊണ്ട് മുറിഞ്ഞയിടങ്ങളിലെനിക്ക് ചോരപൊടിക്കുന്നു.
ഒടുങ്ങാത്ത നീറ്റവും ചല ഗന്ധവും
എന്‍റെ ഉടലാകെ പൊതിഞ്ഞിരിക്കുന്നു.
ഇതാ എന്‍റെ കടല്‍ എന്നെ വിളിക്കുന്നു.
ഇളകിയാടിയും ഉറഞ്ഞും വിളിക്കുന്നു.
ഉല്‍ക്കടകോപത്തോടും
ക്ഷണിതവികാരത്തോടും
മാടി വിളിക്കുന്നു.
ഞാനെന്‍റെ നങ്കൂരമഴിക്കയാണ്.
ഗുഡ്ബൈ,
ക്രിസ്റ്റീനിയ...
ഗുഡ്ബൈ.
ഞാനല്ല പോകുന്നത് നീയാണ്,
എന്നില്‍ നിന്നും പറിഞ്ഞടര്‍ന്ന്
ദൂരേക്ക്-ദൂരദൂരേക്ക്
നീയാണകന്ന് പോകുന്നത്.
യ് ലാജാലി
എന്‍റെ പെണ്ണേ യാത്ര.

Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:790666?xg_source=activity#tt8eHDreKVsf9fKj.99 

Thursday, May 23, 2013

സ്ത്രൈണം

ഈ കാലഘട്ടത്തിന്‍റെ തീച്ചൂളയില്‍
അകംപുറം പൊള്ളിക്കരിഞ്ഞ
ഒരു കോങ്കണ്ണന്‍ മത്സ്യമാകുന്നു ഞാന്‍.
പൊള്ളിപൊടിഞ്ഞ ഉടലുമായ്
ഈ പരുപരുത്ത വഴിയിലൂടെ
ചുട്ടുപൊള്ളിയ ചരല്‍ പാതയിലൂടെ,
പിടഞ്ഞുതുള്ളി ഞാന്‍ പോകുന്പോള്‍,
നീ ചിരിക്കേണ്ട,നീ ചിരിക്കേണ്ട.
നിന്‍റെ ചിരിയുടെ അവസാനത്തെ വളവില്‍.
നിന്നെ കാത്തുനില്‍ക്കുന്ന മരണം
എന്‍റെ വിധിയാണ്.
എനിക്കുചുറ്റും
ഈ തീയുടെ മേല്‍ക്കൂര ആരു തീര്‍ത്തതാണ്?
നെഞ്ച്പൊട്ടി കരം ആകാശത്തിലേക്കെറിഞ്ഞ്,
ഞാന്‍ നിലവിളിക്കുന്നു,
ദൈവമേ!
എന്‍റെ ചിന്തയുടെ നേരിയ നനവുപോലും
വരട്ടിക്കളയുന്ന നിന്‍റെയീ
ഉഷ്ണവാതമേതാണ്?
നക്ഷത്രങ്ങളിലേക്ക് ഞാനുറ്റ് നോക്കിയിട്ടും
ഇരുളു മാത്രമേ കാണുന്നുള്ളു.
പരിചിതവ്യൂഹങ്ങളിലൊന്നും
എനിക്കെത്തിപ്പെടാനേ ആവുകില്ല.
ഇരുട്ടിനാല്‍ അടയാളപ്പെട്ട ഇരുട്ടല്ലാതെ
മറ്റൊന്നുമെനിക്ക് കാണാനാവുന്നില്ല.
ശൈശവം കറുത്ത ധമനികളിലൊഴുകുന്ന
കറുത്ത രക്തം മാത്രം.
യൌവനത്തിന്‍റെ പൊന്‍ നാണയം,
പൊരിമണലില്‍ മോതിരവളയം തീര്‍ത്തൊരു സര്‍പ്പമായ് ചുരുളുന്നു.
എന്നെ ഞാനിതാ വില്ക്കുവാന്‍ വച്ചിരിക്കുന്നു.
അരപ്പവന്‍ തൂക്കത്തിന് 
എന്‍റെ കണ്‍പീലിച്ചാമരം,
അരപ്പവന്‍ തൂക്കത്തിന്
മിനുത്തകൈവളകള്‍,
അരപ്പവന്‍ തൂക്കത്തിന്
നനുത്ത അരക്കെട്ടിലെ
സുന്ദരചലനം.
അരപ്പവന്‍ തൂക്കത്തിന്
എന്‍റെ സുഗന്ധവും 
സ്വര്‍ണ്ണമത്സ്യക്കിനാക്കളും.
നദിയിലൂടെ ഞാനിറങ്ങിപ്പോരവേ,
എന്‍റെ കണങ്കാലില്‍ നദികൊരുത്ത
വെള്ളിച്ചിലങ്കയും,
മലയിറങ്ങി ഞാന്‍ പോരവേ
നീതന്ന ഉടലിലാഴും സുഗന്ധവും,
അടിവാര വിശുദ്ധിയും,
അരപ്പവന്‍ തൂക്കത്തിന്.
എന്നിട്ട്
എനിക്കെന്‍റെ പടിവാതിലിലെഴുതി തൂക്കണം,
ഇവിടെയാണെന്‍റെ ഗാഗുല്‍ത്താ.

Saturday, May 18, 2013

മുക്കുവനും ഭൂതവും

കോപം  അരുതാത്തതെന്തൊ കൊണ്ടുവന്ന് 
എൻറെ തീരത്ത്  ഇട്ടിട്ടുണ്ട് .
തിരകളുടെ  മണം കേട്ടാലറിയാം .
ജീർണ ജഡത്തിന്റെ കണ്ണുനീർ 
കാറ്റിൽ കലരുന്നുണ്ട്‌ .
ഉപ്പുനീറ്റം കൊണ്ടെന്റെ മുറിവുകൾ  ഉണരുന്നു .
എത്ര ബന്ധിച്ചിട്ടും അടങ്ങാത്ത ഭൂതക്കാറ്റ് 
എൻറെ കുടിലിനു ചുറ്റും അലറിക്കരയുന്നു .
ഭൂതമേ  പോ 
ഞാനുറങ്ങട്ടെ .
എൻറെ ഉറക്കത്തിൻറെ ലവണ ജലത്തിൽ 
ഞാൻ സ്വപ്‌നങ്ങൾ കാത്തുകൊളളാം.
നഷ്ടസ്വപ്നങ്ങളാവാം 
പുറത്ത്  കടൽ വെള്ളത്തിൽ 
കമിഴ്ന്നുകിടന്നോളം തല്ലുന്നു .
നീ  എൻറെ നായയെ പോലെയാണ് ;
കടിച്ചുവലിക്കാതെ ;

ഭൂതമേ  പോ 
ഞാനുറങ്ങട്ടെ .
ഇതെത്രാമത്തെ രാത്രിയാണ് ;
ഉറക്കം ഒഴിഞ്ഞു പോകുന്നു ?
നിനക്കും എനിക്കും എന്തെന്ന് ചിന്തിച്ച് 
നീ ഉറങ്ങിക്കോ 
ഉറങ്ങുന്നവരുടെ ലോകത്തുനിന്നും 
ഈ കബന്ധങ്ങൾ അകന്നു പോകും ;
അവ മണലാരണ്യം പോലെ 
തണുവില്ലാത്ത ജലത്തിൽ 
ഉപ്പുരസത്തിന്റെ ശയ്യയിൽ ;
ഓളപാത്തികളിൽ,
തുഴഞ്ഞു തുഴഞ്ഞകന്നു പോയ്‌ക്കൊള്ളും . 
ഭൂതമേ  പോ 
ഭൂതമേ  പോ 
ഭൂതമേ  പോ 



Saturday, May 11, 2013

കടല്‍ ഒരു പെണ്‍കിടാവെന്നപോല്‍




കവിത്വം ചങ്ങലക്കിട്ട കടലുപോലെയാണ്.


ഇരുള്നിറം,കലുഷം.
നനഞ്ഞ വെള്ളമിറ്റുവീഴുന്നമുടിയുമായ്
ഭ്രാന്തിയെപോലവള്,
തീരത്തിരുന്ന് മലര്ക്കെ ചിരിക്കുന്നു.
കൈകള് കണങ്കാലില് പിണച്ച്,
മറുകാലനന്തത്തിലേക്ക് നീട്ടിയിറക്കി,
തീരത്തവള് ചിരിച്ചിരിക്കുന്നു.
അവളുടെ ഉള്ളിലെ ഇരന്പം തീരുകില്ല.
മെരുക്കമില്ലാതെ കുതറിക്കൊണ്ടേയിരിക്കും.
കടലിന്റെ സ്വരം എങ്ങും തീരുന്നതല്ല.
കടല് എങ്ങും ഒഴുകി പോകുന്നുമില്ല.
തെറ്റിത്തെറ്റിപോകുന്ന വാക്കുകള് നിരക്കിനിരക്കി,
ഞാനീ ചതുരംഗപലകയ്ക്കപ്പുറത്തേക്കെത്തിയാല്,
എന്റെ വാക്കുകള് ശിരസ്സൊടിഞ്ഞ്
മറിഞ്ഞുവീഴുന്ന,-തീ കടലിലേക്കാണ്.
അവളുടെ ഒഴുകിപോകുന്ന തുടകളും,
മീനുകളുടെ മൌനമുഖവും ഞാന് കാണുന്നു.
മരിച്ചവരില് നിന്നുമുയര്ത്തെഴുന്നേറ്റവളായ്
അവളീ വഴികളുടെ നിഴലുകളിലെത്തുന്പോഴേക്ക്,
അവളിലെ ജലമെല്ലാം
നിലത്തുതിര്ന്നുവീണവള് ഒലിച്ചുപോകുന്നു.
ഒരു നിഴലുപോലും ബാക്കിയില്ലാതെ,
അവളീ വഴിയിലൂടൊലിച്ചു പോകുന്നു.
അല്ലെങ്കില്,
അവളെന്റെ വീട്ടിലെത്തുമായിരുന്നു.
എന്റെ ജനലഴികളില്
നിരത്തിലേക്ക് നോക്കി
അവളെന്നെ കാത്തു നില്ക്കുമായിരുന്നു.
കാറ്റെന്റെ ജനവിരികളെ പറത്തിയുയര്ത്തുന്പോള്
അവളവിടെ നില്ക്കുന്നതും കാണുമായിരുന്നു.
കടലുപോലെ നനുത്ത പെണ്കുട്ടി,
കറുത്തഉടലുള്ള തടിച്ചപെണ്കുട്ടി,
എന്റെ ഉമ്മറക്കോലായിലൂടെ,
സ്വീകരണമുറിയിലൂടെ,
അപ്സ്റ്റെയറിലെ ബാല്ക്കണിയില്,
എന്റെ അടുക്കളയില്,എഴുത്തുമുറിയില്,
കടലെന്ന പെണ്കുട്ടിയെ
നിങ്ങള് കാണുമായിരുന്നു.

Monday, April 15, 2013

kavitha



വേട്ടക്കാരന്‍റെ പാട്ട്
ഓറിയണ്‍ ക്ഷീരപഥത്തില്‍ നിന്നും
ഏകാന്തവിജനമീ യാമങ്ങളില്‍
ഏകാന്ത ജഹ്നവീ തീരങ്ങളില്‍
കേള്ക്കുന്നു ,ഞാനിന്നിതേത് സ്വരം
മഞ്ഞ് കാലത്തിന്‍റെ ആഴങ്ങളില്‍
ഏതോ കാനന വീഥികളില്‍
തട്ടിത്തടഞ്ഞുതടഞ്ഞുപോകും
കുതിരക്കുളന്പിന്‍റെ ഒച്ചയല്ല
ഇടയബാലന്മാര്‍ കുഴല്‍വിളിക്കും
ഇടയഗീതത്തിന്‍റെ ഗാനമല്ല
മഞ്ഞുമാസത്തിന്‍റെ ആദ്യയാമം
മഞ്ഞടര്‍ന്നീടുന്ന ഒച്ചയല്ല
നദിയിലെ വെണ്‍മഞ്ഞുപാളികളില്‍
ജലമിറ്റ് വീഴുന്ന ശബ്ദമല്ല
വിജനമീ ആകാശവീഥികളില്‍
ഓറിയണ്‍ ക്ഷീരപഥത്തില്‍ നിന്നും
കേള്‍ക്കുന്നു മഞ്ഞുകരടികളെ
പോരിനെത്തിക്കുന്ന വേടഗാനം
ഏകാന്ത കാന്തമീ യാമങ്ങളില്‍
ഓറിയണ്‍ തംബുരു മീട്ടുകയാം
ഇളകിപറക്കുന്നു ഭൂതലത്തിന്‍
പൊടിയാകെ ഒന്നായുയര്‍ന്നുപൊങ്ങി
ഒരുതംബുരുവിന്‍റെ നാദമേല്‍ക്കേ
ഇളകിപറിയുന്നു സിംഹാസനങ്ങള്‍
വീണ്ടും ഒരുഗാനമുച്ചരിക്കേ
ഇളകിപെരുകുന്നു സാഗരങ്ങള്‍
പിന്നെ ഒരുകുഴല്‍ പാടിടുന്പോള്‍
നിലംപൊത്തിവീഴുന്നു ഗോപുരങ്ങള്‍
പിന്നെയുംഗാനം
പിന്നെ ഒരുഗാനം
ആഗാനമുച്ചത്തിലുച്ചരിക്കേ
കാണുന്നു ഗഗനവും കീറിപ്പോയി
ഓറിയണ്‍ അഗ്നിച്ചിറകുപോലെ
ഓറിയണ്‍ അഗ്നി ശലാകപോലെ
ഓറിയണ്‍ ഗാനമാ,-
ണോറിയണ്‍ ശക്തിയാ,-
ണോറിയണ്‍ ജീവപ്രവാഹമാണ്.
കാണുന്നു പുത്തനുഷസ്സുപോലെ
ഓറിയണ്‍ ദിക്കുകളാകെയും
പൂത്തുനില്പൂ

Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:765041#7YGDpIs16chrKx0z.99