സായന്തനം.
((((((())))))))
കടലലകളില്‍ കാതോര്‍ത്തിരിക്കവേ,കവിതചൊല്ലുന്നു,-ഞാനലയാഴിയില്‍ ,
തിരയിളക്കുന്ന കാറ്റിന്‍റെനൊമ്പരം.
കരയിലോടങ്ങള്‍ വിശ്രമിക്കുന്നയീ
നിഴലിലേകാന്തപഥികനായെത്തി നീ.
ഓര്‍ത്തെടുക്കുന്നുവോ, നീയുടല്‍രേണുവില്‍
കൊള്ളിമീനായെരിഞ്ഞമരുന്നൊരു
നൊമ്പരത്തിന്‍റെ തീവ്രതരംഗത്തെ.
നിഴലിലേകാന്തപഥികനായെത്തി നീ.
ഓര്‍ത്തെടുക്കുന്നുവോ, നീയുടല്‍രേണുവില്‍
കൊള്ളിമീനായെരിഞ്ഞമരുന്നൊരു
നൊമ്പരത്തിന്‍റെ തീവ്രതരംഗത്തെ.
കടല്‍ക്കാറ്റുചുറ്റി നടക്കയാം ചുറ്റിലും
കത്തുമോരോ വിളക്കും കെടുത്തുവാന്‍
ഒട്ടുനേരം പൊരുതി പരാജയപ്പെട്ടുപോകുന്നി
രുളുന്നുസൂര്യനും,താമ്രകുങ്കുമം ചാലിച്ച സന്ധ്യയും..
-രക്തരേണുക്കളിലിരുളുപടര്‍ന്നപോല്‍ .
കത്തുമോരോ വിളക്കും കെടുത്തുവാന്‍
ഒട്ടുനേരം പൊരുതി പരാജയപ്പെട്ടുപോകുന്നി
രുളുന്നുസൂര്യനും,താമ്രകുങ്കുമം ചാലിച്ച സന്ധ്യയും..
-രക്തരേണുക്കളിലിരുളുപടര്‍ന്നപോല്‍ .
നീ വെറും കരിനിഴല്‍ രൂപമായ്
മാഞ്ഞുപോകുന്നിരുളുന്നു സന്ധ്യയില്‍ .
മാഞ്ഞുപോകുന്നിരുളുന്നു സന്ധ്യയില്‍ .
മധുരമോര്‍മ്മകളോര്‍ത്തെടുക്കാന്‍ ചില
പഥികതാരങ്ങളെത്തുന്ന രാത്രിയില്‍ ,
നിറനിലാവിന്‍റെ മധുവുണ്ടുപാടുന്ന രാ-
ക്കുയിലുപോലൊന്നു പാടുവാനാശയായ്
പഴയ രാഗങ്ങളോര്‍ത്തെടുക്കുന്നു നീ.
പഥികതാരങ്ങളെത്തുന്ന രാത്രിയില്‍ ,
നിറനിലാവിന്‍റെ മധുവുണ്ടുപാടുന്ന രാ-
ക്കുയിലുപോലൊന്നു പാടുവാനാശയായ്
പഴയ രാഗങ്ങളോര്‍ത്തെടുക്കുന്നു നീ.
ഇരുളൊരു മരത്തണലിനു കീഴിലായ്
നിഴലുപോലെയൊളിച്ചിരുന്നീടുന്നു.
സുഗന്ധവാഹിയാകുന്നു കടലിന്‍റെ
അലകളീരാവിനേകാന്തമാത്രയില്‍ .
ഒരു ചിമിഴ് തുറക്കുന്നനന്തമാം
സുഖദനിദ്രയിലെന്നെയുറക്കുന്നു.
നിഴലുപോലെയൊളിച്ചിരുന്നീടുന്നു.
സുഗന്ധവാഹിയാകുന്നു കടലിന്‍റെ
അലകളീരാവിനേകാന്തമാത്രയില്‍ .
ഒരു ചിമിഴ് തുറക്കുന്നനന്തമാം
സുഖദനിദ്രയിലെന്നെയുറക്കുന്നു.
ഒരു ചിമിഴിലൊളിഞ്ഞിരിക്കുന്നൊരു
പുതിയലോകം തുറക്കുന്നു മുന്നിലായ്.
വിടപറയുവാന്‍ വയ്യ,മൌനത്തിന്‍റെ
പടവുകള്‍ താണ്ടി താണുപോകുന്നു ഞാന്‍
പുതിയലോകം തുറക്കുന്നു മുന്നിലായ്.
വിടപറയുവാന്‍ വയ്യ,മൌനത്തിന്‍റെ
പടവുകള്‍ താണ്ടി താണുപോകുന്നു ഞാന്‍
കടലലകളില്‍ സൌവ്വര്‍ണ്ണശോഭയില്‍
നീ ചടുലമുദ്രകളാടി തിമര്‍ക്കുന്നു.
നിന്‍റെ മുദ്രതന്‍ മിന്നല്‍ പിണറുകള്‍
സാന്ധ്യശോഭയില്‍ പെയ്തിറങ്ങീടുന്നു.
ചടുലമായ നിന്‍ ചുവടുകള്‍ക്കൊപ്പമെന്‍
ഉടലുചുറ്റിത്തിരിഞ്ഞകന്നീടുന്നു.
*******************************
നീ ചടുലമുദ്രകളാടി തിമര്‍ക്കുന്നു.
നിന്‍റെ മുദ്രതന്‍ മിന്നല്‍ പിണറുകള്‍
സാന്ധ്യശോഭയില്‍ പെയ്തിറങ്ങീടുന്നു.
ചടുലമായ നിന്‍ ചുവടുകള്‍ക്കൊപ്പമെന്‍
ഉടലുചുറ്റിത്തിരിഞ്ഞകന്നീടുന്നു.
*******************************
No comments:
Post a Comment