കോപം അരുതാത്തതെന്തൊ കൊണ്ടുവന്ന്
എൻറെ തീരത്ത് ഇട്ടിട്ടുണ്ട് .
തിരകളുടെ മണം കേട്ടാലറിയാം .
ജീർണ ജഡത്തിന്റെ കണ്ണുനീർ
കാറ്റിൽ കലരുന്നുണ്ട് .
ഉപ്പുനീറ്റം കൊണ്ടെന്റെ മുറിവുകൾ ഉണരുന്നു .
എത്ര ബന്ധിച്ചിട്ടും അടങ്ങാത്ത ഭൂതക്കാറ്റ്
എൻറെ കുടിലിനു ചുറ്റും അലറിക്കരയുന്നു .
ഭൂതമേ പോ
ഞാനുറങ്ങട്ടെ .
എൻറെ ഉറക്കത്തിൻറെ ലവണ ജലത്തിൽ
ഞാൻ സ്വപ്‌നങ്ങൾ കാത്തുകൊളളാം.
നഷ്ടസ്വപ്നങ്ങളാവാം
പുറത്ത് കടൽ വെള്ളത്തിൽ
കമിഴ്ന്നുകിടന്നോളം തല്ലുന്നു .
നീ എൻറെ നായയെ പോലെയാണ് ;
കടിച്ചുവലിക്കാതെ ;
ഭൂതമേ പോ
ഞാനുറങ്ങട്ടെ .
ഇതെത്രാമത്തെ രാത്രിയാണ് ;
ഉറക്കം ഒഴിഞ്ഞു പോകുന്നു ?
നിനക്കും എനിക്കും എന്തെന്ന് ചിന്തിച്ച്
നീ ഉറങ്ങിക്കോ
ഉറങ്ങുന്നവരുടെ ലോകത്തുനിന്നും
ഈ കബന്ധങ്ങൾ അകന്നു പോകും ;
അവ മണലാരണ്യം പോലെ
തണുവില്ലാത്ത ജലത്തിൽ
ഉപ്പുരസത്തിന്റെ ശയ്യയിൽ ;
ഓളപാത്തികളിൽ,
തുഴഞ്ഞു തുഴഞ്ഞകന്നു പോയ്‌ക്കൊള്ളും .
ഭൂതമേ പോ
ഭൂതമേ പോ
ഭൂതമേ പോ