Friday, March 16, 2012

ഭയം

കാക്ക നെറുകയില്‍ 
കൊത്താന്‍ വരും എന്നാണൊരു ഭയം
കട്ടിലിനടിയില്‍ 
കാല്‍ വെചിരികുമ്പോള്‍
ഒരു കരിമൂര്‍ഖന്‍ 
കുതികാലില്‍ ദംസിക്കുംമെന്നും ഉള്ളില്‍ ഭയം 
തല കട്ടിളയില്‍ തട്ടുംമെന്നും ചിലപ്പോള്‍ 
ഭയക്കാരുണ്ട്
മറ്റൊരു ഭയം
ഇരുമ്പു ദണ്ട്കൊണ്ട
പുല്ലോരി അടിച്ചു തകര്‍ക്കപ്പെടും എന്നാണ് 
ഞാന്‍ കൂടെ ഉള്ളവരില്‍ ആരാണ് 
ഇടതോ വലതോ 
എവിടെയനെന്റെ സ്ഥാനം 
വേര്രുതെ നടന്നു പോകുംപ്ഴും കുരിശ്ശില്‍
കിടക്കുന്ന ധൈന്യമാനെന്റെ മുഖത് 

missing

പഞ്ച ഭൂതങ്ങളും തണുത്ത് ഉറഞ്ഞു നിന്ന ഒരു ഡിസംബര്‍ രാത്രി . ആ വര്‍ഷത്തെ ക്ര്യസ്തുമസ് രാത്രി ഇത്രയും തണുത്തതേ അല്ലായിരുന്നു . എന്നാല്‍ ഇന്നതല്ല . നല്ല തണുപ്പ്‌.ഞാന്‍ കിടുകിടാ വിറക്കുന്നു .ഈ വര്‍ഷത്തെ തണുപ്പ്‌ മുഴുവന്‍ ആ പുലര്‍ച്ചെയായിരുന്നു. ഞങ്ങള്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. കുളിമുറിയില്‍ നിന്നും ഞാന്‍ സദുദേശം ആയ ഒരു കംമെന്ദ് പാസാക്കി ."ഒരു കപ്പു വെള്ളം മേലെ വീഴുംവരെ എനനികിന്നു കുളിക്യാന്‍ കഴിയും എന്ന് ഞാന്‍ വിചാര്യ്ചിരുന്നില' അതിനു അവളുടെ മറുപടി വന്നു 'കിണറ്റിലെ വെള്ളത്തിന്‌ ചൂടുണ്ടാവും.അപ്പോള്‍ തണുപ്പിത്ര തോന്നുകയില്ല. പണ്ടൊരിക്കല്‍ അവളുടെ മടി മാറാന്‍ ഞാന്‍ ഉപദേസ്സിച്ചത് അവള്‍ മറന്നിട്ടില്ല. ബുദ്ധ്യ്മതി. തന്റെ വേലയൊന്നും അവിടെ ചെലവാകില്ല.
                                 കുഞ്ഞുങ്ങളും അമ്മയും എല്ലാവരും യാത്ര ആവുകയാണ്.
                                             തണുത്ത വായുവിലൂടെ വണ്ടി അനക്കം ഇല്ലാത് ഒഴുകി പോവുകയാണ്. തലയില്‍ നിന്നും ചായ കപ്പിലെ ആവി പോലെ ചിന്തകള്‍ തണുത്ത അന്തരീക്ഷത്തിലേക്ക് പടരുന്നു. അവിടെ അവ തങ്ങി നിന്നു. അവളോടെ ഞാന്‍ പറഞ്ഞു 'ദുരന്തങ്ങല്‍ക്കൊന്നും അത്ര വലിയ പ്രാധാന്യം ഇല്ല . നമ്മുടെ ഈ ഭൂമി ഒരു കപ്പല്‍ പോലെ ആണ് . ആടി ഉലഞ്ഞു പോകുന്ന ജീവിത നൗക.    ജീവിത നൗക.............. ജീവിത നൗക............ ജീവിത നൗക..............
                                               ചിലപ്പോള്‍ അന്തരീക്ഷത്തില് വലിയ പാറകള്‍ കണ്ടേക്കാം അവയില്‍ ഒന്ന് വന്നു ഇടിച്ചാല്‍ മതി !നമ്മുടെയൊക്കെ ജീവിതം അത്രയേ ഉള്ളു .
                                                 വണ്ടി തീര്‍ഥാടന കേന്ദ്രത്തിന്റെ base ക്യാമ്പില്‍ എത്തി നിന്നു . ഇന്നിനി സന്ധ്യ ആയി . പേരുകേട്ട തീര്‍ഥാടന കേന്ദ്രത്തിന്റെ കാട്ടു പാതകള്‍ പച്ച നിറം കറുത്ത് വരുന്ന മാമര കൂട്ടങ്ങല്ല്ക് ഇടയില്‍ ഒളിച്ചു താഴെ തങ്ങുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്ന താല്‍കാലിക ടെന്റുകള്‍ .നോക്കി നില്‍ക്കെ ഇരുള് വീഴുന്ന വന പ്രദേശം. അകലെ കണ്ട ഒരു ടെന്റെനു നേരെ അവരുടെ ലീഡര്‍ നടന്നു

kannadi poochakal


 കണ്ണാടിപൂച്ചകള്‍
--------------------


ആവും   നിനെക്കെങ്കില്‍ പൊട്ടി തെറിക്കുക
ആഹ്ലത്മുന്ടെങ്കില്‍ പാട്ടുപടൂ
തുലാവര്‍ഷ വാനിലെ ചെകിടന്മാര്‍ പറകൊട്ടുന്നു
ആഹ്ലാദം വിദ്യുത് ലതപോലെ.
--------------------------------------
കണ്ണാടിപൂച്ചകള്‍ മുഖം മിനുക്കുന്നു
മൃദുല കരങ്ങള്‍ ചുരുട്ടി
തിരിച്ചോഴുകാത്ത പുഴയുടെ
തീരങ്ങളില്‍ .
ഇരുണ്ട രാത്രികളില്‍
കൊടും വനങ്ങളില്‍
തിളങ്ങി ,മിനുങ്ങി
                            ഉറക്കം വരാ രാത്രികളുടെ
                            ഭിഷ്മശൈയാ കയങ്ങളില്‍
                            അവ സ്വപ്‌നങ്ങള്‍ ഒഴുക്കി വിടുന്നു
                            മറുകരയിലിരുന്ന മീന്പിടുത്തക്കാരന്‍
                            കരയിലെക്കെന്തോക്കെയോ
                            വലിച്ചിടുന്നു .
ചൂണ്ട കൊളുത്തില്‍ തൊണ്ട കുടുങ്ങി
ഒരു ജലകന്യക
വിശുദ്ധ രൂപം
മേഷം
ഋഷഭം
താര ഗണങ്ങള്‍
കരള രൂപിയായ തമോരൂപം
വനഗര്‍ഭത്തില്‍ നിന്നും അലറുന്നു
പുകയുന്ന കണ്ണുകളോടെ
ഉരുകുന്ന ഉടലോടെയും
ഞാനി ഭ്രമണ പഥത്തില്‍
ഉച്ചരിക്കാത്ത വാക്കുകളുടെ
ഒരു ഭൂഖണ്ഡം ഉയരുന്നു
പുകമഞ്ഞു പോലെ
ഭൂതകാലം അതിനു മീതെ
ഒഴുകി നടക്കുന്നു
പ്രണവം,ബടവം,അഗ്നി
മൂന്ന് പദങ്ങളുടെ ചൂടതിനെ
പൊതിയുന്നു .
അഗ്നിയില്‍ നിന്നും ദേവകളും മനുഷ്യരും മൃഗങ്ങളും

ഡല്‍ഹി
വിദുരെയാം  ഡല്‍ഹി
നഗര കാമനയുടെ ദേവത
അവളുടെ കമാനങ്ങള്‍ തുറന്നൊരു നദി ഒഴുകി എത്തുന്നു .
പട്ടും വളയും ദാവണിയും
നൃത്ത വിരുന്നിന്റ ലാസ്യത്തില്‍
ഒരു ഉച്ച ചടവില്‍
രാജ പ്രൌഡികളുടെ വീര രസത്തില്‍
നൂലുപോലെ വെള്ളി നൂലുപോലെ
നദി ഒഴുകി എത്തുന്നു
ഇളം ചൂടുള്ള വെള്ളി ലാവ
മേധ രസത്തില്‍ അമര്‍ന്ന മന്നന്റെ
പട്ടു കിടക്കയുടെ അരികിലൂടെ
അന്തപുരത്തിലെ കളിതമാശ കളിലൂടെ
സുന്ദര നൂപുര രസങ്ങളിലൂടെ
മദന സ്വപ്നങ്ങളിലൂടെ
പുതു പേച്ചുകളിലൂടെ
കമ്പ്യൂട്ടര്‍ കളിലൂടെ
കാറുകളിലൂടെ
ഒരു വെള്ളി നൂല് പോലെ
അവള്‍ ചുറ്റി ഇറങ്ങുന്നു
കാണെ കാണെ തടിച്ചു തടം വെക്കുന്നു
ഗോപുര കാവല്‍ക്കാരന്റെ പാദം അതില്‍ മുങ്ങി
പിന്നെ തലപാവതില്‍ ഒഴുകി നടന്നു
കുതിരകള്‍ കുളമ്പടി ഒച്ചകള്‍
നദിയില്‍ തടംതല്ലി
ഞാനുനരുമ്പോള്‍ ഇതണ് കാണുന്നത്
വൃക്ഷസ്വരൂപി
അഗ്നി ചിറകുളോന്‍ 
പിളര്നോരുടലുലോന്‍
നദിയിലേക്ക്
അമ്പുകllai യുകയാണ്