Friday, March 16, 2012

kannadi poochakal


 കണ്ണാടിപൂച്ചകള്‍
--------------------


ആവും   നിനെക്കെങ്കില്‍ പൊട്ടി തെറിക്കുക
ആഹ്ലത്മുന്ടെങ്കില്‍ പാട്ടുപടൂ
തുലാവര്‍ഷ വാനിലെ ചെകിടന്മാര്‍ പറകൊട്ടുന്നു
ആഹ്ലാദം വിദ്യുത് ലതപോലെ.
--------------------------------------
കണ്ണാടിപൂച്ചകള്‍ മുഖം മിനുക്കുന്നു
മൃദുല കരങ്ങള്‍ ചുരുട്ടി
തിരിച്ചോഴുകാത്ത പുഴയുടെ
തീരങ്ങളില്‍ .
ഇരുണ്ട രാത്രികളില്‍
കൊടും വനങ്ങളില്‍
തിളങ്ങി ,മിനുങ്ങി
                            ഉറക്കം വരാ രാത്രികളുടെ
                            ഭിഷ്മശൈയാ കയങ്ങളില്‍
                            അവ സ്വപ്‌നങ്ങള്‍ ഒഴുക്കി വിടുന്നു
                            മറുകരയിലിരുന്ന മീന്പിടുത്തക്കാരന്‍
                            കരയിലെക്കെന്തോക്കെയോ
                            വലിച്ചിടുന്നു .
ചൂണ്ട കൊളുത്തില്‍ തൊണ്ട കുടുങ്ങി
ഒരു ജലകന്യക
വിശുദ്ധ രൂപം
മേഷം
ഋഷഭം
താര ഗണങ്ങള്‍
കരള രൂപിയായ തമോരൂപം
വനഗര്‍ഭത്തില്‍ നിന്നും അലറുന്നു
പുകയുന്ന കണ്ണുകളോടെ
ഉരുകുന്ന ഉടലോടെയും
ഞാനി ഭ്രമണ പഥത്തില്‍
ഉച്ചരിക്കാത്ത വാക്കുകളുടെ
ഒരു ഭൂഖണ്ഡം ഉയരുന്നു
പുകമഞ്ഞു പോലെ
ഭൂതകാലം അതിനു മീതെ
ഒഴുകി നടക്കുന്നു
പ്രണവം,ബടവം,അഗ്നി
മൂന്ന് പദങ്ങളുടെ ചൂടതിനെ
പൊതിയുന്നു .
അഗ്നിയില്‍ നിന്നും ദേവകളും മനുഷ്യരും മൃഗങ്ങളും

ഡല്‍ഹി
വിദുരെയാം  ഡല്‍ഹി
നഗര കാമനയുടെ ദേവത
അവളുടെ കമാനങ്ങള്‍ തുറന്നൊരു നദി ഒഴുകി എത്തുന്നു .
പട്ടും വളയും ദാവണിയും
നൃത്ത വിരുന്നിന്റ ലാസ്യത്തില്‍
ഒരു ഉച്ച ചടവില്‍
രാജ പ്രൌഡികളുടെ വീര രസത്തില്‍
നൂലുപോലെ വെള്ളി നൂലുപോലെ
നദി ഒഴുകി എത്തുന്നു
ഇളം ചൂടുള്ള വെള്ളി ലാവ
മേധ രസത്തില്‍ അമര്‍ന്ന മന്നന്റെ
പട്ടു കിടക്കയുടെ അരികിലൂടെ
അന്തപുരത്തിലെ കളിതമാശ കളിലൂടെ
സുന്ദര നൂപുര രസങ്ങളിലൂടെ
മദന സ്വപ്നങ്ങളിലൂടെ
പുതു പേച്ചുകളിലൂടെ
കമ്പ്യൂട്ടര്‍ കളിലൂടെ
കാറുകളിലൂടെ
ഒരു വെള്ളി നൂല് പോലെ
അവള്‍ ചുറ്റി ഇറങ്ങുന്നു
കാണെ കാണെ തടിച്ചു തടം വെക്കുന്നു
ഗോപുര കാവല്‍ക്കാരന്റെ പാദം അതില്‍ മുങ്ങി
പിന്നെ തലപാവതില്‍ ഒഴുകി നടന്നു
കുതിരകള്‍ കുളമ്പടി ഒച്ചകള്‍
നദിയില്‍ തടംതല്ലി
ഞാനുനരുമ്പോള്‍ ഇതണ് കാണുന്നത്
വൃക്ഷസ്വരൂപി
അഗ്നി ചിറകുളോന്‍ 
പിളര്നോരുടലുലോന്‍
നദിയിലേക്ക്
അമ്പുകllai യുകയാണ് 


No comments:

Post a Comment