എന്‍റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്‍റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Saturday, August 20, 2016
മരങ്ങളെ പുണര്‍ന്നുമ്മവെക്കുന്പോള്‍ ----------------------------------------------
മരങ്ങളെ പുണര്‍ന്നുമ്മവെക്കുന്പോള്‍
എന്‍റെ രക്തത്തില്‍
ഇലച്ചാറുകള്‍ കലരുന്നു.
വരണ്ട ഭൂമിപോലെ
ഉടലത് കുടിക്കുന്നു.
വിഷനഗരിയുടെ രാസപ്പുരയില്‍
മഴത്തുള്ളിയുടെ കനിവിറങ്ങുന്നു.
ഞാനൊരു പുകക്കുഴലു കണക്കേ
ഇരുണ്ട് പോയെങ്കിലും.....
തടവറയും വാഴ്വുമൊന്നായ
ജന്മത്തിന്‍റെ പാപഫലങ്ങളിലൂടെ
ഇലഞരന്പുകള്‍ നീരൊഴുക്കുന്നു.
ഞാനൊരു മരത്തേപുണര്‍ന്നുമ്മവെക്കുന്പോള്‍
ശിഥിലഗോപുരമിളകുന്നു.
ഞാനൊരു മരത്തേപുണര്‍ന്നുമ്മവെക്കുന്പോള്‍
എന്‍റെ ഉടലിലേ ഏകാന്തതമൂടിയ
രാത്രികഞ്ചുകമണിഞ്ഞു വീഴുന്നു.
എന്‍റെ ഉറക്കറയില്‍
ആലോല ചന്ദ്രന്‍
താരാട്ടുകള്‍ നീട്ടി മൂളുന്നു.
നക്ഷത്രങ്ങളിലേക്ക് പറന്നു പോയ
കിടാങ്ങളുടെ തൂവല്‍ച്ചിറകുകള്‍
എന്നെ താങ്ങുന്നു.
ഞാനൊരുമരത്തെ പുണര്‍ന്നുമ്മവെക്കുന്പോള്‍
വിദൂരദേശങ്ങളിലേക്ക് പറന്നുപോയ മഴക്കിളികള്‍
കൂടുതേടി തിരികെയെത്തുന്നു.
കാടിന്‍റെ ഗന്ധമെന്നെ പൊതിഞ്ഞുമൂടുന്നു.
മരങ്ങള്‍ വീട്ടുകാരായ് വിരുന്നിനെത്തുന്നു..
ഡി
D
..
മണ്ണടരുകള്‍ തന്നെ ,
വീണ്ടും കഥയാവുന്നു.
വായനിറക്കുന്ന
കുട്ടിക്കാല വാസനയുടെ
തീരാവിശപ്പുകള്‍
ഊരുചുറ്റി തിരികെയെത്തുന്നു.
ചുട്ടെരിഞ്ഞ മണ്ണിലൂടെ
വേരിന്‍റെ നനവ് പടവിറങ്ങുന്നു.
ആഴങ്ങളിലാരോ ,ഒളിച്ച് വെക്കുന്നു
കാട്ടാറുകളുടെ വിശുദ്ധജലം.
ജലം പ്രളയമായും
വരള്‍ച്ചയുടെ കരിനിലമായുമെത്തുന്നു.
D
ഒരു തുടക്കനാമമാണ്.
ആവസിക്കപ്പെടാത്ത ഭൂമി.
നിഴലുകള്‍പോലെ
തലയ്ക്കുമീതെ
മേഘങ്ങളൊഴുകിതീരുന്നു.
ഞാനൊരു കാട്ടാറാണെന്നത് സങ്കല്പിക്കുന്നു.
ചരല്‍ക്കല്ലുകളുടെ
കൂര്‍ത്ത ഭുജങ്ങളിലൂടെയല്ല,
കസേരകളുടെയും മേശകളുടെയും
ചതുരങ്ങളിലൂടെ
വരണ്ട കരിനിലത്തിലൂടെ
വിരല്‍ത്തുന്പിലൊന്നുതൊട്ട
മൌനം.
D
ഒരുവന്‍റെ ചിതയാണ്.
അഗ്നികൊണ്ടൊരുവളുടെ മുഖം
കൊത്തിയെടുക്കുന്നത് ഞാന്‍ കണ്ടു.
കൈയ്യിലെ പാഥേയത്തില്‍
നനയുന്ന സ്ത്രീയുടെ കണ്ണുനീര്‍ .
D
ഒരു സര്‍വ്വനാമാണ്.
എല്ലാത്തിനുമേലും കൊത്താവുന്ന ചാപ്പ.
അറവ് മാടിനെപോലെ
ആട്ടിത്തെളിച്ച്
സ്വയം വിജനഭൂവില്‍
തലയില്‍ കൈവെച്ച്
അന്യര്‍ക്കുപേക്ഷിക്കാവുന്ന
ചാവ് ജന്മം.
D
ചിലങ്ക കാലിലണിയുന്നതുപോലെ
മധുരമായ തടവറയുടെ
ശബ്ദമില്ലാത്ത വാഴ്വ്.
D
ഇരുട്ടിലൂടെ നീണ്ട്
സ്വപ്നത്തിലേക്ക് പ്രവേശിക്കുന്ന
മുറിഞ്ഞ കരങ്ങളാണ്.
വേദനയില്ലാതെ മുറിയുകയും
വേദനിപ്പിക്കാതെ കരയുകയും ചെയ്യുന്നു.
..
മണ്ണടരുകള്‍ തന്നെ ,
വീണ്ടും കഥയാവുന്നു.
വായനിറക്കുന്ന
കുട്ടിക്കാല വാസനയുടെ
തീരാവിശപ്പുകള്‍
ഊരുചുറ്റി തിരികെയെത്തുന്നു.
ചുട്ടെരിഞ്ഞ മണ്ണിലൂടെ
വേരിന്‍റെ നനവ് പടവിറങ്ങുന്നു.
ആഴങ്ങളിലാരോ ,ഒളിച്ച് വെക്കുന്നു
കാട്ടാറുകളുടെ വിശുദ്ധജലം.
ജലം പ്രളയമായും
വരള്‍ച്ചയുടെ കരിനിലമായുമെത്തുന്നു.
D
ഒരു തുടക്കനാമമാണ്.
ആവസിക്കപ്പെടാത്ത ഭൂമി.
നിഴലുകള്‍പോലെ
തലയ്ക്കുമീതെ
മേഘങ്ങളൊഴുകിതീരുന്നു.
ഞാനൊരു കാട്ടാറാണെന്നത് സങ്കല്പിക്കുന്നു.
ചരല്‍ക്കല്ലുകളുടെ
കൂര്‍ത്ത ഭുജങ്ങളിലൂടെയല്ല,
കസേരകളുടെയും മേശകളുടെയും
ചതുരങ്ങളിലൂടെ
വരണ്ട കരിനിലത്തിലൂടെ
വിരല്‍ത്തുന്പിലൊന്നുതൊട്ട
മൌനം.
D
ഒരുവന്‍റെ ചിതയാണ്.
അഗ്നികൊണ്ടൊരുവളുടെ മുഖം
കൊത്തിയെടുക്കുന്നത് ഞാന്‍ കണ്ടു.
കൈയ്യിലെ പാഥേയത്തില്‍
നനയുന്ന സ്ത്രീയുടെ കണ്ണുനീര്‍ .
D
ഒരു സര്‍വ്വനാമാണ്.
എല്ലാത്തിനുമേലും കൊത്താവുന്ന ചാപ്പ.
അറവ് മാടിനെപോലെ
ആട്ടിത്തെളിച്ച്
സ്വയം വിജനഭൂവില്‍
തലയില്‍ കൈവെച്ച്
അന്യര്‍ക്കുപേക്ഷിക്കാവുന്ന
ചാവ് ജന്മം.
D
ചിലങ്ക കാലിലണിയുന്നതുപോലെ
മധുരമായ തടവറയുടെ
ശബ്ദമില്ലാത്ത വാഴ്വ്.
D
ഇരുട്ടിലൂടെ നീണ്ട്
സ്വപ്നത്തിലേക്ക് പ്രവേശിക്കുന്ന
മുറിഞ്ഞ കരങ്ങളാണ്.
വേദനയില്ലാതെ മുറിയുകയും
വേദനിപ്പിക്കാതെ കരയുകയും ചെയ്യുന്നു.
Saturday, August 6, 2016
ഒരു ഗസല്‍പാടലില്‍ അലിയുന്നുഞാനു,
-മീകടവുതോണിയും ഇക്കരയിലെ
മൂകരാം പച്ചമരങ്ങളും കായലോളങ്ങളും.
പറവകള്‍ തീര്‍ത്ത വ്യഥാകീര്‍ണ്ണമാം സ്വരം
കായല്‍പരപ്പിനെ ചുറ്റുന്നുവിപ്പൊഴും.
പകലറുതി,-ശരമേറ്റ പറവകണക്കിനെ-
പടിഞ്ഞാറ് ചോരപടര്‍ത്തുന്നു,മേഘങ്ങള്‍ .
ഒരു കിളിയൊച്ചയെങ്ങോ മുഴങ്ങുന്നു.
വിടുതിയണയാത്തോരിണയെ തേടുന്നു.
ഇലകളില്‍ വീണുതുടുക്കുന്ന സന്ധ്യതന്‍
രുദിരകണങ്ങളില്‍ വഴിതിരയുന്നവള്‍ .
ദുരിതപൂരിതം ഒരുപെണ്‍മയില്‍ജീവിതം,
ചുവട് വെയ്ക്കുന്നു പാതയോരത്തെ
തെരുവരങ്ങിന്‍റെ നാടകശാലയില്‍ .
വെറുതി,ജീവിതവ്യഥകളേറ്റുന്ന മുഷിവുകള്‍ ,
പകരമൊന്നുമേ മാറ്റത്തിനില്ലാതെ
മടങ്ങിടുന്നു നാം,വിടുതിതേടുന്നു.
പലവഴികള്‍തന്‍ വ്യര്‍ത്ഥഭാരത്തിനാല്‍
ചുമട്താങ്ങികള്‍ തേടാതെനമ്മളും,
പൊരുതിയൊത്തിരി,ഇന്നിനിയിത്തിരി,-
നടുനിവര്‍ത്തണം,മെല്ലേയോതുന്നു നാം.
പുകമണംവിങ്ങിനില്‍ക്കുന്ന കൂരയില്‍
പകുതിവേകാത്ത ജീവവ്യഥകളില്‍
ഇരുളിനേക്കാളിരുള്ളുള്ളില്‍ പരത്തുന്ന
മുറിയുടെയീയേകാന്ത നിദ്രയില്‍
പലതുമോര്‍മ്മിക്കുവാന്‍ നാം മറക്കുന്നു.
പകരമീ ചെറുവിശ്രാന്തി തേടുന്നു.
വയലുകള്‍ മണംവീശുന്ന കാറ്റിലൂ-
ടിളയനാന്പിന്‍റെ പച്ചമണത്തിനാല്‍
അന്തിവെട്ടത്തിലാദ്രമാകുന്നതാം
പച്ചനാമ്പിന്‍തുടുപ്പുകള്‍ പോലുള്ളൊരീ
പേലവസ്മൃതിയു,-ണ്ടുറങ്ങാതെ
ഉള്ളിലിപ്പൊഴും ചേതനചേര്‍ക്കുന്നു.
ഏകനാവുന്നു,പടിഞ്ഞാറ് സൂര്യനും
ഏകനാവുന്ന ദൈവത്തിനെപ്പോലെ.
അസ്തമനത്തിന്‍റെ പടവുകള്‍ താണ്ടിയെന്‍
ചേതനയെന്നും ആഴ്ന്നുപോകാറുണ്ട്
അറബിക്കഥയിലെ കൊട്ടാരമുറ്റത്ത്.
കാലമെന്തുതണുപ്പെന്നുള്ളിലെ തീകെടുന്നു,-
ചില്ലകള്‍കൂട്ടി നാം ഊതിവെച്ച കനലുമണഞ്ഞുപോയ്.
നിഴലുകള്‍ മൂടിനില്‍ക്കുന്ന രാത്രിയണഞ്ഞതും
മഞ്ഞുപെയ്യും തണുപ്പെന്നു ചൊല്ലി നാം
കമ്പളങ്ങളെടുത്തു പുതച്ചതും മാത്ര-
മിന്നിന്‍റെ ഓര്‍മ്മയില്‍ ബാക്കിയായ്.
രാത്രിയായി,ഇരുളിന്‍റെ കൂനയില്‍
ചോരചീറ്റുന്ന സ്മരണയുമായി ഞാന്‍
വേട്ടയാളന്‍റെ വേഷംപകരുന്നു.
കൂരിരുട്ടാണ് ചുറ്റിലും,നീയൊരു
വേട്ടമൃഗത്തിന്‍റെ വെമ്പലായ് മാറുന്നു.
നിന്‍റെ കണ്ണുകള്‍ കര്‍ക്കടരാശിപോ
ലെന്നെ ദംശിക്കാന്‍ ഇരുളില്‍ പുളയുന്നു.
നെരിയെല്ലിലൂടെ തിമര്‍ക്കുന്നൊരു വിറ
ആദ്യമാരെന്നചോദ്യം വിറയലായുള്ളിലൂടെന്‍
ഞരന്പില്‍ പരക്കുന്നു.
തോട്ടയിട്ടോരിരട്ടക്കുഴല്‍ തോക്കില്‍ കോര്‍ത്തകൈ
വേട്ടയാടലിന്‍ വെമ്പല്‍ ,ഹൃദയത്തുടിപ്പിന്‍റെ
ശമനമില്ലാത്ത താളം,ചുരകുത്തി നില്‍ക്കുന്ന ഭീതി
നിന്‍റെ ഗന്ധം ജീവകോശങ്ങളില്‍
ഗന്ധകാമ്ളം നിറക്കുന്നു.
ചുറ്റിടുന്നു നാം തങ്ങളില്‍ കാണാതെ
കൂരിരുണ്ടിന്‍റെ കോട്ടതീര്‍ത്തുള്ളിലായ്.
ഒന്നുപാളുന്നു,വിറ,-നെഞ്ചിലൂടെ
നിന്‍റെ കൊമ്പിന്‍റെ മൂര്‍ച്ചകടന്നുപോയ്.
തട്ടിദൂരെ തെറിച്ചുവീഴുമ്പോഴും
ദ്വന്ദമായ് തന്നെതുടരുകയാണു നാം.
-മീകടവുതോണിയും ഇക്കരയിലെ
മൂകരാം പച്ചമരങ്ങളും കായലോളങ്ങളും.
പറവകള്‍ തീര്‍ത്ത വ്യഥാകീര്‍ണ്ണമാം സ്വരം
കായല്‍പരപ്പിനെ ചുറ്റുന്നുവിപ്പൊഴും.
പകലറുതി,-ശരമേറ്റ പറവകണക്കിനെ-
പടിഞ്ഞാറ് ചോരപടര്‍ത്തുന്നു,മേഘങ്ങള്‍ .
ഒരു കിളിയൊച്ചയെങ്ങോ മുഴങ്ങുന്നു.
വിടുതിയണയാത്തോരിണയെ തേടുന്നു.
ഇലകളില്‍ വീണുതുടുക്കുന്ന സന്ധ്യതന്‍
രുദിരകണങ്ങളില്‍ വഴിതിരയുന്നവള്‍ .
ദുരിതപൂരിതം ഒരുപെണ്‍മയില്‍ജീവിതം,
ചുവട് വെയ്ക്കുന്നു പാതയോരത്തെ
തെരുവരങ്ങിന്‍റെ നാടകശാലയില്‍ .
വെറുതി,ജീവിതവ്യഥകളേറ്റുന്ന മുഷിവുകള്‍ ,
പകരമൊന്നുമേ മാറ്റത്തിനില്ലാതെ
മടങ്ങിടുന്നു നാം,വിടുതിതേടുന്നു.
പലവഴികള്‍തന്‍ വ്യര്‍ത്ഥഭാരത്തിനാല്‍
ചുമട്താങ്ങികള്‍ തേടാതെനമ്മളും,
പൊരുതിയൊത്തിരി,ഇന്നിനിയിത്തിരി,-
നടുനിവര്‍ത്തണം,മെല്ലേയോതുന്നു നാം.
പുകമണംവിങ്ങിനില്‍ക്കുന്ന കൂരയില്‍
പകുതിവേകാത്ത ജീവവ്യഥകളില്‍
ഇരുളിനേക്കാളിരുള്ളുള്ളില്‍ പരത്തുന്ന
മുറിയുടെയീയേകാന്ത നിദ്രയില്‍
പലതുമോര്‍മ്മിക്കുവാന്‍ നാം മറക്കുന്നു.
പകരമീ ചെറുവിശ്രാന്തി തേടുന്നു.
വയലുകള്‍ മണംവീശുന്ന കാറ്റിലൂ-
ടിളയനാന്പിന്‍റെ പച്ചമണത്തിനാല്‍
അന്തിവെട്ടത്തിലാദ്രമാകുന്നതാം
പച്ചനാമ്പിന്‍തുടുപ്പുകള്‍ പോലുള്ളൊരീ
പേലവസ്മൃതിയു,-ണ്ടുറങ്ങാതെ
ഉള്ളിലിപ്പൊഴും ചേതനചേര്‍ക്കുന്നു.
ഏകനാവുന്നു,പടിഞ്ഞാറ് സൂര്യനും
ഏകനാവുന്ന ദൈവത്തിനെപ്പോലെ.
അസ്തമനത്തിന്‍റെ പടവുകള്‍ താണ്ടിയെന്‍
ചേതനയെന്നും ആഴ്ന്നുപോകാറുണ്ട്
അറബിക്കഥയിലെ കൊട്ടാരമുറ്റത്ത്.
കാലമെന്തുതണുപ്പെന്നുള്ളിലെ തീകെടുന്നു,-
ചില്ലകള്‍കൂട്ടി നാം ഊതിവെച്ച കനലുമണഞ്ഞുപോയ്.
നിഴലുകള്‍ മൂടിനില്‍ക്കുന്ന രാത്രിയണഞ്ഞതും
മഞ്ഞുപെയ്യും തണുപ്പെന്നു ചൊല്ലി നാം
കമ്പളങ്ങളെടുത്തു പുതച്ചതും മാത്ര-
മിന്നിന്‍റെ ഓര്‍മ്മയില്‍ ബാക്കിയായ്.
രാത്രിയായി,ഇരുളിന്‍റെ കൂനയില്‍
ചോരചീറ്റുന്ന സ്മരണയുമായി ഞാന്‍
വേട്ടയാളന്‍റെ വേഷംപകരുന്നു.
കൂരിരുട്ടാണ് ചുറ്റിലും,നീയൊരു
വേട്ടമൃഗത്തിന്‍റെ വെമ്പലായ് മാറുന്നു.
നിന്‍റെ കണ്ണുകള്‍ കര്‍ക്കടരാശിപോ
ലെന്നെ ദംശിക്കാന്‍ ഇരുളില്‍ പുളയുന്നു.
നെരിയെല്ലിലൂടെ തിമര്‍ക്കുന്നൊരു വിറ
ആദ്യമാരെന്നചോദ്യം വിറയലായുള്ളിലൂടെന്‍
ഞരന്പില്‍ പരക്കുന്നു.
തോട്ടയിട്ടോരിരട്ടക്കുഴല്‍ തോക്കില്‍ കോര്‍ത്തകൈ
വേട്ടയാടലിന്‍ വെമ്പല്‍ ,ഹൃദയത്തുടിപ്പിന്‍റെ
ശമനമില്ലാത്ത താളം,ചുരകുത്തി നില്‍ക്കുന്ന ഭീതി
നിന്‍റെ ഗന്ധം ജീവകോശങ്ങളില്‍
ഗന്ധകാമ്ളം നിറക്കുന്നു.
ചുറ്റിടുന്നു നാം തങ്ങളില്‍ കാണാതെ
കൂരിരുണ്ടിന്‍റെ കോട്ടതീര്‍ത്തുള്ളിലായ്.
ഒന്നുപാളുന്നു,വിറ,-നെഞ്ചിലൂടെ
നിന്‍റെ കൊമ്പിന്‍റെ മൂര്‍ച്ചകടന്നുപോയ്.
തട്ടിദൂരെ തെറിച്ചുവീഴുമ്പോഴും
ദ്വന്ദമായ് തന്നെതുടരുകയാണു നാം.
Subscribe to:
Posts (Atom)