മരങ്ങളെ പുണര്‍ന്നുമ്മവെക്കുന്പോള്‍
എന്‍റെ രക്തത്തില്‍
ഇലച്ചാറുകള്‍ കലരുന്നു.
വരണ്ട ഭൂമിപോലെ
ഉടലത് കുടിക്കുന്നു.
വിഷനഗരിയുടെ രാസപ്പുരയില്‍
മഴത്തുള്ളിയുടെ കനിവിറങ്ങുന്നു.
ഞാനൊരു പുകക്കുഴലു കണക്കേ
ഇരുണ്ട് പോയെങ്കിലും.....
തടവറയും വാഴ്വുമൊന്നായ
ജന്മത്തിന്‍റെ പാപഫലങ്ങളിലൂടെ
ഇലഞരന്പുകള്‍ നീരൊഴുക്കുന്നു.
ഞാനൊരു മരത്തേപുണര്‍ന്നുമ്മവെക്കുന്പോള്‍
ശിഥിലഗോപുരമിളകുന്നു.
ഞാനൊരു മരത്തേപുണര്‍ന്നുമ്മവെക്കുന്പോള്‍
എന്‍റെ ഉടലിലേ ഏകാന്തതമൂടിയ
രാത്രികഞ്ചുകമണിഞ്ഞു വീഴുന്നു.
എന്‍റെ ഉറക്കറയില്‍
ആലോല ചന്ദ്രന്‍
താരാട്ടുകള്‍ നീട്ടി മൂളുന്നു.
നക്ഷത്രങ്ങളിലേക്ക് പറന്നു പോയ
കിടാങ്ങളുടെ തൂവല്‍ച്ചിറകുകള്‍
എന്നെ താങ്ങുന്നു.
ഞാനൊരുമരത്തെ പുണര്‍ന്നുമ്മവെക്കുന്പോള്‍
വിദൂരദേശങ്ങളിലേക്ക് പറന്നുപോയ മഴക്കിളികള്‍
കൂടുതേടി തിരികെയെത്തുന്നു.
കാടിന്‍റെ ഗന്ധമെന്നെ പൊതിഞ്ഞുമൂടുന്നു.
മരങ്ങള്‍ വീട്ടുകാരായ് വിരുന്നിനെത്തുന്നു..
No comments:
Post a Comment