Tuesday, December 11, 2012

കവിത

                                    അവന്‍

                   1.  വേലക്കാരുടെ സുവിശേഷം 

01/12/2012
അവന്‍ 
തന്‍റെ മേലങ്കി 
ലോകത്തിന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഉയര്‍ത്തെഴുന്നേല്ക്കുന്പോള്‍ 
അവന്‍റെ ഉടല്‍ പ്രഭ നിറഞ്ഞു.
താമരയുടെ മുകുളം വിരിഞ്ഞ്
അവന്‍റെ മൂര്‍ദ്ധാവില്‍പൊട്ടിവിടര്‍ന്നു
പെരുവിരല്‍ ഭൂമിയില്‍ ചവുട്ടി
അവന്‍ നിവര്‍ന്നുനിന്നു.
മലകളോളം പഴക്കമുണ്ടെന്‍റെ മൌനത്തിന്
ഞാന് സംസാരിക്കുന്പോള്‍
നിങ്ങളതുടയാതെ കാക്കുക
തന്‍റെ ശിഷ്യരോടവന്‍ പറഞ്ഞു.
ഇതാ ഇന്നു ഞാന്‍ പിറന്നു.
അവന്‍ തന്‍റെ വലതുകരംഉയര്‍ത്തി 
തൃകോണാകൃതിയില്‍ തന്‍റെ കരം പിടിച്ചു.
ഈ മുറിവ് 
ഞാനീ ഭൂമിയില്‍
ഒരുവേലക്കാരനായി പിറന്നപ്പോള്‍
എനിക്ക ലഭിച്ചതാണ്.
നിങ്ങളുടെ മൂര്‍ദ്ധാവിനെ സൌഖ്യമാക്കാന്‍ ഇതിന് വരമുണ്ട്.
ഇന്നു ഞാന് പിറന്നു.
അവന്‍ വീണ്ടും പറഞ്ഞു തന്‍റെ മൌനത്തിന്‍രെ പഴക്കം 
എല്ലാ വേലക്കാരുടെയും മൌനത്തോളം പഴയതാണ്.
.

poem

fall of a sparrow

In the sky , I am 
Always with cheer
Always in glitter
Fly,Fly,Fly
I told myself
 Fly in the glitter of sky
It is a blissful life
No thirst ,No hungry 
Without hesitate 
I flew in the sky
Sky is full of bliss and cheer
With glittering clouds
And with its deep blue
With speed my heart throbbing
I feel my heart is a flight
Oh ,my boy 
Your love to me
Bound me here 
Bound me like to a stone pillar
Now I cant fly
Now i cant feel my heart
Oh my boy 
Now I am in a bound

Monday, September 24, 2012

കവിത

ഇരന്പുന്നകവും പുറവും
ഇരുന്പുപാളത്തിന്റെ
ഛണല്നാദം നിലക്കാതെ.

ഒരു മഴപോല്‍ നിലക്കാതെ
ചലനം പെരുക്കുന്നു,
ഉത്സവതാളത്തിലെന്‍,
മരണത്തിന്‍ ലഹരി.
പെരുകി പെയ്യും പെരും നദിയില്‍ ഈ മഴ
പെരുകി പെരുകി മുറുകും താളത്തോടെ
ഇടമുറിയാതെ പെയ്യും കാലവര്‍ഷത്തിന്‍ മഴ.
പതിയെ പതിയെവന്ന്നെന്നകവും പെയ്തീടുന്നു.
വലുതായ് തണുപ്പിന്‍റെ ചുവടും പിടിച്ചെന്‍റെ
അകമരത്തിന്നിളം കൂന്പുകള്‍ നനയ്ക്കുന്നു.
തളിരില്‍ ഇളം താളം പകരുന്നു,
നാന്പുകളില് പുതുതായ് പൊഴിയുന്നു


നദിതന്‍ ചേറില്‍ അമ്മ
ശവമായതുംകണ്ടു
ഇളം പൈതല്‍ മുലപ്പാലിനായ്
അന്ധമായതും കണ്ടു
ചുഴന്ന കണ്ണും നാവും 
നാക്കിലയിലിരിപ്പതും കണ്ടു
ലേദിച്ച പൂക്കളിലെ 
കുരുതി ച്ചോരക്ണു
പിളര്‍ന്നോരുടല്‍ കണ്ടു
ഉടലില്‍ തളിര്‍ക്കുന്ന 
പൂമരമതും കണ്ടു
പൂമരമിലകളാല്‍ 
ചിരിച്ചു തളിര്‍ക്കവെ
വേരുകള്‍ അന്നത്തിനായ് 
ചേക്കേറും ഉടല്‍ കണ്ടു
ഉടലിന് മധ്യഭാഗം മരമായ്
മരത്തിന്‍റെ വേരുകളുടലിന്‍റെ
നാഡിയായ് ഞരന്പായ്

പുതിയൊരു മരം നട്ടു
ഞാനെന്‍റെ അകക്കോണില്‍
അവിടെ വെളിച്ചത്തിന്‍റെ 
ഒരുപഴുതടച്ചിട്ടു
വേരുകള്‍ വിളക്കില്ലാ
-തിരുളില്‍ പരതുന്പോള്‍
ഞാനതിന്‍ കൊന്പില്‍ നിന്നേ
ജ്ഞാനഗീതങ്ങള്‍ പാടി
ഞാനതിന്‍ ചുവട്ടിലെന്‍
മാര്‍ജ്ജാര വസ്ത്രത്തിന്‍റെ
പുള്ളികളഴിച്ചുവെ
-ച്ചാനന്ദനൃത്തംചെയ്തു 

Monday, June 11, 2012

വിശ്വാസം ;വിചാരം

കന്യക മാതാവിന്റെ ദേവാലയത്തില്‍ ഒരു ദിവസം 

 ചുട്ടു നീറുകയായിരുന്നു ഞാന്‍ ;അവിടെ എത്തുമ്പോള്‍ .എന്റെ മനസ് കൊടു വെയില്‍ ഏറ്റു കിടന്ന കല്ചീള് പോലെ വരണ്ടും പൊള്ളിയും ഇരുന്നു .അനുഭവങ്ങള്‍ , അനുഭവങ്ങള്‍ കൊണ്ടിട്ടും ,കൊണ്ടിട്ടും മതിവരാത്ത ജീവിത വാസന ജീവിക്കണമെന്ന മോഹം .അതൊരു ശനിയാഴ്ച  ആയിരുന്നു .വലിയ ആ ദേവാലയത്തിനകത്ത് എന്ന്തൊരു കുളിര്‍മ .എന്റെ ശരീരം തണുത്തു .ഒരു തണലില്‍ എന്ന പോലെ മനസ് കുളിര്‍ത്തു .ഞാനാ നിലത്ത് ഇരുന്നു .ദേവാലയത്തില്‍ വസിച്ചിരുന്നവര്‍ ഇല്ലേ !പണ്ട് .എനിക്കും അതുപോലെ ഇവിടെ താമസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനശിച്ചു.ഇതാണെന്റെ വീട് .ഇതെന്റെ വീടാന്നെന്ന പോലെ പെരുമാറാന്‍ തോന്നി .ഞാന്‍ അതിന്റെ ഉമ്മറ വാതിക്കലേക്ക് പോകുന്നതും പടികളില്‍ ഇരിക്കുന്നതും ഓരോ ഇടങ്ങളിലേക്ക് പോകുന്നതും സങ്കല്പിച്ചു കൊണ്ടിരരുന്നു .എന്തൊരു തണലാണിത്,എത്ര വലിയ തണല്‍ തണല്‍-മഴയില്‍ നിന്നും,ആകാശത്ത് നിന്നും പൊഴിയുന്ന മഞ്ഞില്‍ നിന്നും വെയിലില്‍ നിന്നും തണല്‍.മഴയില്‍ നിന്നും ഓടി ക്കയറി നില്ക്കാന്‍ ഒരു ഇടം ഉണ്ടാവുന്നതും തന്ത് വിറയ്ക്കുമ്പോള്‍ പുതച്ചു മൂടാന്‍ ഒരു കമ്പിളി പുതപ്പു ഉണ്ടാകുന്നതും ഒക്കെ എത്ര വലിയ ഭാഗ്യങ്ങള്‍ ആണ് .

            ഞാന്‍ അലസമായ കണ്ണുകളോടെ എന്റെ ചുറ്റും നടക്കുന്നതെല്ലാം നോക്കി.ദൂരങ്ങളില്‍ നിന്നും അടുത്തുനിന്നും എല്ലാം ആളുകള്‍ അവിടെ വന്നു പോകുന്നു .ആളുകള്‍ മുട്ടുകളില്‍ നിരങ്ങി നീങ്ങുന്നു സന്തോഴതിന്റെ ആരവങ്ങള്‍ ഉയര്‍ത്തി കൊച്ചു കുട്ടികള്‍ ഓടി പോകുന്നു. കില് കിലെ ഉള്ള ചിരികള്‍ അടക്കിയ സംസാരങ്ങള്‍ തറയിലൂടെ വസ്ത്രം ഉലച്ചു പോകുന്ന പെണ്‍കുട്ടികള്‍ .കൈയില്‍ മെഴുകുതിരി കത്തിച്ചു പ്രര്ത്യ്ച്ചു നില്‍ക്കുന്ന വൃദ്ധര്‍ .അള്‍ത്താരയില്‍ തിരികളും പൂക്ക ളും ഒരുക്കുന്ന   കന്യാസ്ത്രീ .അവര്‍ തിരിഞ്ഞു എന്നെ നോക്കിയോ ?അവരുടെ മുഖത്ത് ശാന്തമായ ഒരു ചിരി .പ്രാര്‍ത്ഥിക്കൂ .........ഈ ലോകത്തിന്നും നിനക്കും വേണ്ടി വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കൂ ..

         ഞാന്‍ ചുറ്റും നോക്കി .60കാരിയായ പച്ചസാരിയുടുത് ഒരുവള്‍ തലയില്‍ ഒരു പൊതിയും പിടിച്ചു മുട്ടില്‍ നിരങ്ങി നീങ്ങുന്നു.ഒരു തവിട്ടു കടലാസ് കൊണ്ട് അത് പൊതിഞ്ഞിരിക്കുന്നു .അവരത് നിരങ്ങി നിരങ്ങി അല്തരയുടെ മുന്നില്‍ കൊണ്ട് വെച്ച്.കാല്‍മുട്ടുകളില്‍ ഊന്നി ആയസപെട്ടു എഴുനേറ്റു കന്യക മാതാവിന്റെ ചിടമിരിക്കുന്നിടതെക്ക് നടന്നു.അവര്‍ അവിടെ വച്ച് പോയ ആ സങ്കടങ്ങളുടെ പൊതി മട്ബഹയിലേക്ക് കന്യക മടവിന്റെ കരങ്ങളിലേക്ക് സംവഹിക്കപെടുന്നത് ഞാന്‍ കണ്ടു'

     അവള്‍ ആരയിരികും ഞാന്‍ ഓര്‍ത്തു നോക്കി.ഒരു പഖെ കഴിന ദിവസ,മ വ്യെഭ്യ്ച്ച്ഹര ശാ ല നടത്തിപ്പിന് പിടിക്ക പെട്ടവല്‍ ....ആയിരിക്കാം....ആയിരിക്കാം... ഞാന്‍ വീണ്ടും മട്ബഹയിലേക്ക് നോക്കി.അവിടെ ആ പൊതി ഇല്ല ഞാന്‍ പാപി ഞാന്‍ പാപി  എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നോട് പൊറുക്കണം .ഞാന്‍ കരഞ്ഞു.എന്നോട് പൊറുക്കണം. എനിക്കിവിടെ അല്പം സ്ഥലം തരണം.

kavitha

തിരികെ  വരിക സഖാവെ 

പൊയ്പ്പോയ സഖാവെ 
തിരിച്ചെത്തുക ,ഓര്‍മ്മകളിലേക്ക്‌  നീ വീണ്ടും .
തുരുത്തിന്റെ പച്ച കെട്ടു 
ജലരാശികള്‍  ശവമലിനമായി 
നാം തീര്‍ത്ത സേതുബന്ധങ്ങള്‍ 
കടലാഴത്തിലെങ്ങോ  ഒലിച്ചുപോയി .
                            തടംതല്ലി നിന്ന ചെറു വഞ്ചിയില്‍ 
                            മുക്കുവനെ ഭൂതം വിഴുങ്ങി .
                            തെളി നിന്ന നീല വാനിലെ വെന്‍ മേഘം 
                           ഏതോ കരിമ്പുകയേറ്റ് കറുത്തു .
നാട്ടുവെളിച്ചത്തിന്‍  നനവുമായ് 
ഒരു കറ്റചൂട്ടു തെളിച്ചു നീ വന്ന രാത്രി 
ഏതോ പുരാണ കഥയായി .
വ്യഥ തിന്ന പുരുഷന്റെ നെഞ്ചിടിപ്പും 
പുഴു തിന്ന ചാരിത്ര്യ കഥയുമായി 
ഇവിടെ ഞാന്‍ കാത്തിരിക്കുന്നു .
                         വയലിറമ്പിലെ  കരി മണ്ണില്‍ 
                        ചുടു കട്ടയുടയുന്ന പൊരിവെയിലില്‍ 
                        ദാഹജലം വീണു വിണ്ട മാറില്‍ 
                       ഒരു തേന്‍ അരുവിയായ്  നീ ഒഴുകൂ 
                       കുളിര്‍ ജലധാരയായ്  നീ പടരു .
മതിലുകള്‍ ശൂന്യമാം മുറിവുകള്‍ പോല്‍ ,
കണ്‍ മിഴിയുന്ന വേനല്‍ പറമ്പില്‍ 
ഓടി ഓടിത്തളര്‍ന്നിത്തിരി ഒളിക്കാന്‍ 
കാട്ടു പൊന്തയില്‍  നീര്‍ കാക്ക പോല്‍ പതുങ്ങാന്‍ ,
കുളക്കോഴിമുട്ടകള്‍  തേടി തിരിയാന്‍ ,
പായല്‍ ചുരുളില്‍ ചെറു വട്ടമുണ്ടാക്കാന്‍ ,
വരിക സഖാവെ നീ വീണ്ടും .
കക്കയും ഞണ്ടും പെറുക്കാന്‍ ,
പിന്നെ കള്ളനും പോലീസും ആകാന്‍ 
വരികെന്‍ പ്രിയ സഖാവെ 
വീണ്ടും വീണ്ടും നീ വരിക     

Wednesday, May 30, 2012

kavitha

 കല്ലേന്‍ പൊക്കുടന്‍  

 കണ്ടല്‍ വനങ്ങളില്‍ കായല്‍ ചതുപ്പില്‍
ഓര്‍മ്മതന്‍ വിത്ത് പെറുക്കി നില്‍ക്കെ
ഓതുന്നു മാമലയോട് കല്ലേന്‍
ഞാനാണ്‌ പൊക്കുടന്‍ പൊക്കമുള്ളോന്‍
ഉള്ളു വല്ലാതങ്ങ് പൊള്ളി യുള്ളോന്‍ .
കാനനത്തോടും മുകിലിനോടും;
ഞാനാണ്‌- പൊക്കുടന്‍ - ഓതിടുന്നു
 വിത്തുകള്‍ വിസ്തൃതമാം പരപ്പില്‍
 ഓളം ഇടുന്നൊരു ജീവനല്ലോ
ഞാനിന്നു നില്‍ക്കുന്നൊരീ വരന്പില്‍
കാളിമപൂളുന്ന   താളമല്ലോ?
 കാറ്റലവന്നു തഴുകിടുമ്പോള്‍
 ജനിതാളം ആളുന്ന സ്മൃതികളല്ലോ?
വിത്തുകള്‍ ചെംചോരി നാക്കള്ളല്ലോ
എന്‍റെ ചുറ്റിലും ജീവന നൃത്തമല്ലോ ?
ഞാനാണ് പൊക്കുടന്‍കട്ടുകന്ടല്‍-
 വേരുകള്‍ ആഴ്ത്തുന്നോരോര്‍മയുള്ളോന്‍
 മിത്തലും പൂള പുളവനും മഞ്ഞ കപ്പുരിയും
 ജീവന ലീല പഠിച്ചു വന്നോര്‍-
പാഠം പഠിപ്പിച്ചു വിട്ടുവെന്നെ.
എന്‍റെ തായ് നെഞ്ചില്‍ പഴമ്പുരാണം
 എന്‍റെ തായ് നെഞ്ചിലെ നൊന്പരങ്ങള്‍
എന്‍റെ തായ് നെഞ്ചിലെ സ്വപ്നങ്ങളും
 പാട്ടും കഥകളും താപങ്ങളും
ഞാന്‍ മറക്കില്ല; ഞാനാണ്‌-
 പൊക്കുടന്‍- പൊക്കം ഉള്ളോന്‍
എന്‍റെ അച്ചന്‍ അപ്പുപ്പന്‍മാറെ വരവുണ്ടെനിക്കെ
എന്‍റെ ചേട്ടന്‍റെ വരവുണ്ടെനിക്കെ
ഞാനാണ്‌ പൊക്കുടന്‍ പൊക്കമുല്ലോന്‍
 തായ് വേരറുക്കാതെ കാത്തു പോന്നോന്‍
                           




yaatra

oru kovalam kaazhcha



Friday, March 16, 2012

ഭയം

കാക്ക നെറുകയില്‍ 
കൊത്താന്‍ വരും എന്നാണൊരു ഭയം
കട്ടിലിനടിയില്‍ 
കാല്‍ വെചിരികുമ്പോള്‍
ഒരു കരിമൂര്‍ഖന്‍ 
കുതികാലില്‍ ദംസിക്കുംമെന്നും ഉള്ളില്‍ ഭയം 
തല കട്ടിളയില്‍ തട്ടുംമെന്നും ചിലപ്പോള്‍ 
ഭയക്കാരുണ്ട്
മറ്റൊരു ഭയം
ഇരുമ്പു ദണ്ട്കൊണ്ട
പുല്ലോരി അടിച്ചു തകര്‍ക്കപ്പെടും എന്നാണ് 
ഞാന്‍ കൂടെ ഉള്ളവരില്‍ ആരാണ് 
ഇടതോ വലതോ 
എവിടെയനെന്റെ സ്ഥാനം 
വേര്രുതെ നടന്നു പോകുംപ്ഴും കുരിശ്ശില്‍
കിടക്കുന്ന ധൈന്യമാനെന്റെ മുഖത് 

missing

പഞ്ച ഭൂതങ്ങളും തണുത്ത് ഉറഞ്ഞു നിന്ന ഒരു ഡിസംബര്‍ രാത്രി . ആ വര്‍ഷത്തെ ക്ര്യസ്തുമസ് രാത്രി ഇത്രയും തണുത്തതേ അല്ലായിരുന്നു . എന്നാല്‍ ഇന്നതല്ല . നല്ല തണുപ്പ്‌.ഞാന്‍ കിടുകിടാ വിറക്കുന്നു .ഈ വര്‍ഷത്തെ തണുപ്പ്‌ മുഴുവന്‍ ആ പുലര്‍ച്ചെയായിരുന്നു. ഞങ്ങള്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. കുളിമുറിയില്‍ നിന്നും ഞാന്‍ സദുദേശം ആയ ഒരു കംമെന്ദ് പാസാക്കി ."ഒരു കപ്പു വെള്ളം മേലെ വീഴുംവരെ എനനികിന്നു കുളിക്യാന്‍ കഴിയും എന്ന് ഞാന്‍ വിചാര്യ്ചിരുന്നില' അതിനു അവളുടെ മറുപടി വന്നു 'കിണറ്റിലെ വെള്ളത്തിന്‌ ചൂടുണ്ടാവും.അപ്പോള്‍ തണുപ്പിത്ര തോന്നുകയില്ല. പണ്ടൊരിക്കല്‍ അവളുടെ മടി മാറാന്‍ ഞാന്‍ ഉപദേസ്സിച്ചത് അവള്‍ മറന്നിട്ടില്ല. ബുദ്ധ്യ്മതി. തന്റെ വേലയൊന്നും അവിടെ ചെലവാകില്ല.
                                 കുഞ്ഞുങ്ങളും അമ്മയും എല്ലാവരും യാത്ര ആവുകയാണ്.
                                             തണുത്ത വായുവിലൂടെ വണ്ടി അനക്കം ഇല്ലാത് ഒഴുകി പോവുകയാണ്. തലയില്‍ നിന്നും ചായ കപ്പിലെ ആവി പോലെ ചിന്തകള്‍ തണുത്ത അന്തരീക്ഷത്തിലേക്ക് പടരുന്നു. അവിടെ അവ തങ്ങി നിന്നു. അവളോടെ ഞാന്‍ പറഞ്ഞു 'ദുരന്തങ്ങല്‍ക്കൊന്നും അത്ര വലിയ പ്രാധാന്യം ഇല്ല . നമ്മുടെ ഈ ഭൂമി ഒരു കപ്പല്‍ പോലെ ആണ് . ആടി ഉലഞ്ഞു പോകുന്ന ജീവിത നൗക.    ജീവിത നൗക.............. ജീവിത നൗക............ ജീവിത നൗക..............
                                               ചിലപ്പോള്‍ അന്തരീക്ഷത്തില് വലിയ പാറകള്‍ കണ്ടേക്കാം അവയില്‍ ഒന്ന് വന്നു ഇടിച്ചാല്‍ മതി !നമ്മുടെയൊക്കെ ജീവിതം അത്രയേ ഉള്ളു .
                                                 വണ്ടി തീര്‍ഥാടന കേന്ദ്രത്തിന്റെ base ക്യാമ്പില്‍ എത്തി നിന്നു . ഇന്നിനി സന്ധ്യ ആയി . പേരുകേട്ട തീര്‍ഥാടന കേന്ദ്രത്തിന്റെ കാട്ടു പാതകള്‍ പച്ച നിറം കറുത്ത് വരുന്ന മാമര കൂട്ടങ്ങല്ല്ക് ഇടയില്‍ ഒളിച്ചു താഴെ തങ്ങുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്ന താല്‍കാലിക ടെന്റുകള്‍ .നോക്കി നില്‍ക്കെ ഇരുള് വീഴുന്ന വന പ്രദേശം. അകലെ കണ്ട ഒരു ടെന്റെനു നേരെ അവരുടെ ലീഡര്‍ നടന്നു

kannadi poochakal


 കണ്ണാടിപൂച്ചകള്‍
--------------------


ആവും   നിനെക്കെങ്കില്‍ പൊട്ടി തെറിക്കുക
ആഹ്ലത്മുന്ടെങ്കില്‍ പാട്ടുപടൂ
തുലാവര്‍ഷ വാനിലെ ചെകിടന്മാര്‍ പറകൊട്ടുന്നു
ആഹ്ലാദം വിദ്യുത് ലതപോലെ.
--------------------------------------
കണ്ണാടിപൂച്ചകള്‍ മുഖം മിനുക്കുന്നു
മൃദുല കരങ്ങള്‍ ചുരുട്ടി
തിരിച്ചോഴുകാത്ത പുഴയുടെ
തീരങ്ങളില്‍ .
ഇരുണ്ട രാത്രികളില്‍
കൊടും വനങ്ങളില്‍
തിളങ്ങി ,മിനുങ്ങി
                            ഉറക്കം വരാ രാത്രികളുടെ
                            ഭിഷ്മശൈയാ കയങ്ങളില്‍
                            അവ സ്വപ്‌നങ്ങള്‍ ഒഴുക്കി വിടുന്നു
                            മറുകരയിലിരുന്ന മീന്പിടുത്തക്കാരന്‍
                            കരയിലെക്കെന്തോക്കെയോ
                            വലിച്ചിടുന്നു .
ചൂണ്ട കൊളുത്തില്‍ തൊണ്ട കുടുങ്ങി
ഒരു ജലകന്യക
വിശുദ്ധ രൂപം
മേഷം
ഋഷഭം
താര ഗണങ്ങള്‍
കരള രൂപിയായ തമോരൂപം
വനഗര്‍ഭത്തില്‍ നിന്നും അലറുന്നു
പുകയുന്ന കണ്ണുകളോടെ
ഉരുകുന്ന ഉടലോടെയും
ഞാനി ഭ്രമണ പഥത്തില്‍
ഉച്ചരിക്കാത്ത വാക്കുകളുടെ
ഒരു ഭൂഖണ്ഡം ഉയരുന്നു
പുകമഞ്ഞു പോലെ
ഭൂതകാലം അതിനു മീതെ
ഒഴുകി നടക്കുന്നു
പ്രണവം,ബടവം,അഗ്നി
മൂന്ന് പദങ്ങളുടെ ചൂടതിനെ
പൊതിയുന്നു .
അഗ്നിയില്‍ നിന്നും ദേവകളും മനുഷ്യരും മൃഗങ്ങളും

ഡല്‍ഹി
വിദുരെയാം  ഡല്‍ഹി
നഗര കാമനയുടെ ദേവത
അവളുടെ കമാനങ്ങള്‍ തുറന്നൊരു നദി ഒഴുകി എത്തുന്നു .
പട്ടും വളയും ദാവണിയും
നൃത്ത വിരുന്നിന്റ ലാസ്യത്തില്‍
ഒരു ഉച്ച ചടവില്‍
രാജ പ്രൌഡികളുടെ വീര രസത്തില്‍
നൂലുപോലെ വെള്ളി നൂലുപോലെ
നദി ഒഴുകി എത്തുന്നു
ഇളം ചൂടുള്ള വെള്ളി ലാവ
മേധ രസത്തില്‍ അമര്‍ന്ന മന്നന്റെ
പട്ടു കിടക്കയുടെ അരികിലൂടെ
അന്തപുരത്തിലെ കളിതമാശ കളിലൂടെ
സുന്ദര നൂപുര രസങ്ങളിലൂടെ
മദന സ്വപ്നങ്ങളിലൂടെ
പുതു പേച്ചുകളിലൂടെ
കമ്പ്യൂട്ടര്‍ കളിലൂടെ
കാറുകളിലൂടെ
ഒരു വെള്ളി നൂല് പോലെ
അവള്‍ ചുറ്റി ഇറങ്ങുന്നു
കാണെ കാണെ തടിച്ചു തടം വെക്കുന്നു
ഗോപുര കാവല്‍ക്കാരന്റെ പാദം അതില്‍ മുങ്ങി
പിന്നെ തലപാവതില്‍ ഒഴുകി നടന്നു
കുതിരകള്‍ കുളമ്പടി ഒച്ചകള്‍
നദിയില്‍ തടംതല്ലി
ഞാനുനരുമ്പോള്‍ ഇതണ് കാണുന്നത്
വൃക്ഷസ്വരൂപി
അഗ്നി ചിറകുളോന്‍ 
പിളര്നോരുടലുലോന്‍
നദിയിലേക്ക്
അമ്പുകllai യുകയാണ്