😱😨😰😭🤢👽😻😼
🤑🤓😎കേളി-1🤣🤥
🤡👩❤️💋👩👨❤️💋👨👨👩👦👨👩👧👩❤️👩💏👣
---------
കുട്ടികളുടെയീ ചെറുവൃത്തത്തില്‍ നിന്നും,
പെട്ടന്നൊരുകേളി വളരുന്നുവിങ്ങനെ.
ഞാനൊന്നെന്നു ബെല്ലടിക്കും,അപ്പഴോ
വീഴണം നിങ്ങളൊന്നായി,-യല്ലെങ്കിലോ,
തോറ്റുപോയിടും നിങ്ങളെന്നുള്ളത് നിര്‍ണ്ണയം.
നഗരചത്വരമധ്യത്തിലൊരുദിനം
എത്തിടുന്നു കുഞ്ഞുപൈതങ്ങള്‍
കേളിലോലരാകും കൈശോരഭാവങ്ങള്‍.
ഓതിടുന്നുവിങ്ങനെ തങ്ങളില്‍തങ്ങളില്‍
വൃത്തംചമച്ച് നിലയുറപ്പിക്കവേ....
നടുവിലേക്കെത്തുന്നു കൂട്ടത്തില്‍ നിന്നൊരാള്‍,
വിരല്‍ചൂണ്ടിയുച്ചത്തില്‍ "ഠേ"യെന്നു ചൊല്ലുന്നു.
വീണിടുന്നെല്ലാരുംചുറ്റുംപൊടുന്നനേ
കാറ്റ്പൊഴിക്കുന്ന പൂവുകളെന്നപോല്‍.
അനാഥശവങ്ങളായ് നഗരമധ്യേകിടക്കുന്നുവങ്ങനെ.
കേളിതന്നായാരാഹിത്യഭാവമല്ലവര്‍ക്കിപ്പോള്‍,
ഏതൊപിരിമുറുക്കത്തിന്‍ വിചാരമാം.
പൊട്ടിത്തെറിക്കുവാനീനിമിഷത്തിന്‍റെ
അര്‍ദ്ധവിരാമം മതിയെന്നു തോന്നിടും.
ഭയംമുറ്റിത്തുളുമ്പുന്നു കൈശോരഭാവങ്ങള്‍.
മെല്ലെമെല്ലേ മുഖങ്ങള്‍തന്‍ രേഖകള്‍ മായുന്നു.
മുഖരേഖകള്‍തങ്ങളില്‍ കൂടിക്കലരുന്നു.
വക്രങ്ങള്‍ നീണ്ടുനിവരുന്നു ദീര്‍ഘങ്ങളായ്
വായയടഞ്ഞുപോകുന്നു,മായുന്നു വട്ടമായ്.
കണ്ണുകളില്ലവര്‍ക്കിപ്പോള്‍,മുഖമൊന്നു
കൈയ്യാലുഴിഞ്ഞൊന്നു നോക്കിലോ,-ശൂന്യത.
മൂക്കില്ല,വായില്ല,ചെവിയില്ല മുഖമൊരു
വൃത്തപ്പരപ്പായിമാറിയിരിക്കുന്നു.
ഇക്കളി നമ്മുടെ കടശ്ശിക്കളിയെന്നു
കൂട്ടത്തില്‍ നിന്നൊരാള്‍ ശബ്ദമുയര്‍ത്തുന്നു.
വൃത്തമധ്യത്തില്‍ നിന്നവന്‍ ചൂണ്ടുന്നു പിന്നെയും
ചുറ്റും പിടഞ്ഞും കുഴഞ്ഞും വീഴുന്നു കുട്ടികള്‍.
ഒട്ടുപിടച്ചില്‍,പിന്നെയറംപോലെ
നിശ്ചലമാകുന്നു കുട്ടികളൊക്കെയും.
കണ്ണും മുഖവുമില്ലാത്തകിടാങ്ങളീ
നഗരമധ്യത്തില്‍ വിറുങ്ങലിച്ചീടുന്നു.
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
കേളി - 1
Subscribe to:
Post Comments (Atom)
No comments:
Post a Comment