യൂസേ വീണ്ടും വരുന്നു
--------------------------
മരുന്നു്
++++++
സര്‍ ,ദരിദ്രര്‍ , ഈ നാട്ടിലെ ദരിദ്രര്‍ എന്തെടുക്കുന്നു ,എന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ..? നിങ്ങളുടെ എല്ലാ ആവശ്യ.ങ്ങളും കഴിയുമ്പോഴെങ്കിലും.......
യൂസേക്ക് വിട്ടുമാറാത്ത ആസ്മ തുടങ്ങിയിട്ട് മാസം നാലാകുന്നു.സര്‍ക്കാര്‍ ബോര്‍ഡെഴുതിവെച്ചു......ആസ്മ തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണ്.യൂസേ അസുഖംവെച്ച് കുറച്ചുനാളുഴപ്പി...അവന് കള്ളുകുടിക്കാനാ കാശു....ഇവറ്റയൊക്കെ ഒത്തിരി സംമ്പാദിക്കുന്നുണ്ട്.....തെണ്ടി സ്ത്രീയുടെ ചാക്കിലെ പണം എണ്ണുന്ന കാഴ്ച നിങ്ങള്‍ കണ്ടതല്ലേ.......
സത്യം പറയട്ടെ യൂസേക്കത്രയന്നും കിട്ടാറില്ല.ഇനിയിതിപ്പോ നിങ്ങളെ ഞാനെങ്ങനെ പറഞ്ഞ് ബോധിപ്പിക്കും......
350 രുപ....അത്രയൊക്കെയേ കിട്ടൂ....കൊരട്ടിയിലെ കച്ചവടക്കാര്‍ക്ക് കൊല്ളയടിക്കാനത് തെകയില്ല.പിന്നെ മരുന്നെങ്ങനെ വാങ്ങും....പണിയില്ലാത്ത ദിവസങ്ങള്‍ പണിയെടുത്ത ദിവസങ്ങളുടെ കൂലി വിഴുങ്ങികൊണ്ടിരുന്നു....എങ്കിലും ഒരു ദിവസം വലിവ് സഹിക്കാനാവാതായപ്പോള്‍ ഉണ്ട്രുവിന്‍റെ മരുന്നുകടയിലൊന്ന് കേറി.....ഡോക്ടര്‍ നല്ല മനുഷ്യനാണ്.ഉണ്ട്രു തുരുമ്പന്‍ .....കാശും മരുന്നും തുരമ്പിതുരുമ്പി നോക്കുന്നവന്‍ ....
ഡോക്ടര്‍ ഒരാഴ്ചത്തേക്ക് മരുന്നുകൊടുത്തു....യൂസേ മരുന്നു വാങ്ങി മടങ്ങി.....
ഒരാഴ്ചമരുന്നു കഴിച്ചപ്പോള്‍ നല്ല ആശ്വാസമുണ്ട്...യൂസേ രണ്ടാമതും മരുന്നു വാങ്ങാന്‍ വന്നിരിക്കയാണ്.ഡോക്ടറെക്കണ്ട് മരുന്നുകുറിപ്പിച്ചു.പഴയമരുന്നു തന്നെ കഴിച്ചാല്‍ മതി..രണ്ടാഴ്ചകൂടി കഴിച്ചു നോക്കാം....
യൂസേ ചീട്ട് ഉണ്ട്രുവിന് കൊടുത്തു.ഉണ്ട്രൂ അകത്തേക്ക് പോയി മരുന്നുമെടുത്തുവന്നു....
മരുന്നു മാറിയിരിക്കുന്നു...എന്താകാര്യം.....
അതിപ്പോ ഇനി കഴിച്ചു നോക്ക്
ഇതുകഴിക്കാനല്ലല്ലോ ഡോക്ടര്‍ പറഞ്ഞത്....
മറ്റേ മരുന്നില്ല...
അപ്പോ ഇതുകഴിച്ചാല്‍ മതിയെന്നോ...
എന്നാലും മതി
രോഗം മാറുമോ
അതു പറയാനാവില്ല
ങേ ...അതപ്പോ എങ്ങിനെ ശരിയാകും ..മരുന്നു രോഗം മാറാനല്ലേ കഴിക്കുന്നത്.....
മരുന്ന് രോഗം മാറന്‍ തന്നെ കഴിക്കുന്നത്.പക്ഷേ ഞങ്ങളിവിടെ ഇരിക്കുന്നത് മരുന്ന് വിക്കാനും കൂടിയാണ്.....
മരുന്നു വിറ്റോ ....എനിക്ക് രോഗം മാറാനുള്ള മരുന്നു മതി
അതു പറ്റില്ല...രോഗം പതുക്കേ മാറിയാല്‍ മതി.....
ഡോക്ടറേ നിങ്ങളൊന്നിങ്ങു വന്നേ....യൂസേ ഡോക്ടറുടെ സഹായം തേടി....
ഡോക്ടറെറങ്ങി വന്നു....എന്തേ വിഷയം
ഡോക്ടറു കുറിച്ച മരുന്നില്ലെന്നാ ഇയാള്‍ പറയുന്നത്...ഞാനിത് കഴിച്ചാല്‍ മതിയോ....
ഡോക്ടര്‍ മരുന്ന് ഷല്‍ഫില്‍ നിന്നും മരുന്നെടുത്തു ...ഇയാള്‍ക്ക് ഈ മരുന്നു തന്നെ കൊടുക്ക്.....ഡോക്ടറകത്തേക്ക് പോയപ്പോള്‍ യൂസേ ഉണ്ട്രുവിനോട് ചോദിച്ചു.....ഞാന്‍ കാശുതന്നില്ലെങ്കില്‍ താനെനിക്ക് മരുന്നു തര്വോ.....
ഇല്ല
പിന്നെ തനിക്ക് തോന്നിയ മരുന്നെനിക്കെന്തിനാ തരുന്നത്....തന്‍റെ മരുന്നെനിക്കുവേണ്ട.....
യൂസേ കടയില്‍ നിന്നെറങ്ങി .കൈയ്യിലൊരു പൊതിയില്‍ ആറു ഗുളിക ബാക്കിയിരുപ്പുണ്ട്.....അതെടുത്തു ...കൈയ്യിലിട്ട് ഞെരടി .....
അതു കളയണ്ട.... ഇങ്ങു തന്നോ....
അതെന്തിനാ തനിക്ക്
അതിന് വിലയുണ്ട് ...ഒരെണ്ണത്തിന് അറുപത് പൈസ
താനത് എനിക്ക് തരുമോ
ഇല്ല
എന്നാലിത് തനിക്ക വേണ്ട.യൂസേ ഗുളികപൊടിച്ച് മുന്പിലെ റോഡിലെ വെള്ളക്കുഴിയിലേക്ക് ഇട്ടു.....
വെള്ളത്തിന്‍റെ പനി മാറട്ടെ
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
യൂസേ കഥകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment