ദൈവം മരിച്ചതെങ്ങനെ?
€€€¥¥¥¥£££€€¥¥££¥¥¥¥
ഇതാ ഒരുവനെ ജനം
ആട്ടിതെളിച്ച് കൊണ്ടുവരുന്നു
നടുത്തളത്തിലിരുത്തുന്നൂ...
കടുത്ത വാക്കുകളോതുന്നൂ
മുഖത്ത് തുപ്പു;_ന്നലറുന്നു
തള്ളുന്നു പിച്ചുന്നു മാന്തുന്നു
ആക്രോശത്തോടവൻറ്റെ നേരെ
ആഞ്ഞടുക്കുന്നു,ഭള്ളുകളോതുന്നു.
കണ്ണ്കലങ്ങി മനസ്സ് കലങ്ങി
വാക്കായൊന്നും ഉരിയാടാതെ
പുറത്തുവീഴും താഢനമൊന്നും
തടുക്കുവാനോ പോകാതെ
നിശ്ശബ്ദനായവനവർക്കു മുന്നിൽ
കുനിഞ്ഞിരിക്കുന്നൂ;കണ്ണീരോടെ
കുനിഞ്ഞിരിക്കുന്നു.
അവൻറ്റെ കണ്ണ്കലങ്ങിമറിഞ്ഞൊരു
ചോരക്കടലായീ.
അവൻറ്റെ ദേഹം ഉഴുതുമറിച്ചൊരു
വയൽച്ചെളിയായി.
അവൻറ്റെ കൈയ്യുകൾ തണ്ടുതകർന്നൊരു
താമരമൊട്ടായി
അവൻറ്റെ വസ്ത്രം പിച്ചിചീന്തി
കൂറത്തുണിയാക്കി;
അവർ കൂറത്തുണിയാക്കി.
ആത്മാക്കളെകുറിച്ചായി
അവനോട് ചോദ്യം.
നീ മൃതാത്മാക്കളെ
കണ്ടെന്നുള്ളത് നേരോ???
"അതെ"അവൻ മൃദുവായ് പറയുന്നു.
സത്യമായും ഞാൻ കണ്ടിരിക്കുന്നു.
നിങ്ങടെ മക്കൾ;മരിച്ചുപോയവർ.
ഇരുണ്ടലോകത്തടിഞ്ഞുപോയവർ.
ഒരിറ്റുവെള്ളം കിട്ടാനായി
വരണ്ടതൊണ്ട നനക്കാനായി
ഇരവും പകലും ഇടതടവില്ലാ...
കരഞ്ഞു നീറിവിളിപ്പതുകേട്ടു.
വരണ്ടുവിണ്ടോരുടലോടെ
പൊരിഞ്ഞുനീറി പുകവതുകണ്ടു.
ഇരുണ്ട ലോകത്തടിഞ്ഞുപോയൊരു
പാവം-നിങ്ങടെ മക്കൾ...
ദൈവത്തെകുറിച്ചായീ അടുത്ത ചോദ്യം.
നീ ദൈവത്തെ കണ്ടൂ എന്നുള്ളത്
നേരുതന്നെയോ??
"അതെ.ഞാൻ ദൈവത്തെ കണ്ടു.
ഇപ്പോഴും ഞാൻ കാണുന്നു.
കണ്ടുകൊണ്ടേയിരിക്കുന്നു.
നിങ്ങടെ ചെയ്തികളേറ്റുമരിച്ചൊരു
ദൈവത്തിനെ ഞാൻ കാണുന്നു.
അവന്നുകണ്ണുണ്ടവന്നു കാതുണ്ട്
അവൻറ്റെ കൈയ്യും കാലും ഉടലും
സമസ്തവും ഞാൻ കാണുന്നു."
"നീ ഒരു വഴക്കാളിയാണ്.
ആൾക്കൂട്ടങ്ങളിൽ മേയുന്നവൻ.
മരിച്ച്പൊക്കോ....
നീ മരിച്ച് പൊക്കോ....
നീ പറയുന്നൂ
ഞങ്ങടെ ചെയ്തികൾ കാണുന്നുണ്ടന്ന്.
ഞങ്ങടെ മക്കൾ മരിച്ചവരാണെന്ന്.
അവർ നരകത്തീയിലടിഞ്ഞവരാണെന്ന്
അവരുടെ ഉടലുകൾ വിണ്ടുവരണ്ടെന്ന്.
നീ ഞങ്ങൾക്ക് നല്ലവാർത്തകളൊന്നും
കൊണ്ടുവരുന്നില്ല.
അപശ്ശകുനം മാത്രമാണ് കാണുന്നത്.
ഞങ്ങടെ തകർന്ന ഹൃദയങ്ങളെ
ഒന്നാശ്വസിപ്പിക്കുന്നുകൂടിയില്ല.
ഞങ്ങടെ ക്ഷുത്തുകളെ അടക്കുന്നില്ല.
ഞങ്ങളെ ഭ്രാന്തുപിടിപ്പിക്കുകയാണ്
നിനക്ക് വിനോദം.
നീ മരിച്ച്പൊക്കോ..
മരിച്ച്പൊക്കോ....
മരിച്ചുപൊക്കോ....
ദൈവമേ....എന്നു കരഞ്ഞുവിളിക്കാൻ
ഒരാളില്ലാതെ
കരമുയർത്തി വിളിക്കാനൊരിടമില്ലാതെ
ഒരു തണലില്ലാതെ....
ഈ മരുഭൂമിയിൽ ഞങ്ങളലഞ്ഞുകൊള്ളാം
ഇടമില്ലാതെ
ഇരിപ്പിടമില്ലാതെ
ഇരുന്നിട്ടും ഒട്ടുറപ്പില്ലാതെ
അലഞ്ഞലഞ്ഞലഞ്ഞ്
തീർന്നുകൊള്ളാം.
മന്വന്തരങ്ങുളും
പിന്നെയും ശതകോടി
സഹസ്രകോടി സംവത്സരങ്ങളും
ദൈവമില്ലാതെ ഞങ്ങൾ
കഴിഞ്ഞുകൊള്ളാം.
മരിച്ചുപൊക്കോ.....നീ
ദൈവമേ....മരിച്ചുപൊക്കോ..... 🌺🌺ജരുസൻ🌷🌷
No comments:
Post a Comment