ദേശഭക്തിയെന്ന കള്ളനാണയത്തെകുറിച്ച്
ഭാഗം 1
-
ഇത് ഇന്ത്യയാണ്
നീതിപീഠത്തില്‍
കുരുടന്മാര്‍
നാടുവാഴുന്നകാലം.
വിധവയുടെ വെള്ളിത്തുട്ടുകള്‍
നാട്ടുഭണ്ഡാരങ്ങള്‍ വിഴുങ്ങുന്നു,
എന്നിട്ടിങ്ങനെ ചോദിക്കും
ഞങ്ങളാരും പിടിച്ചുപറിക്കാരല്ല.
അവള്‍ കൊണ്ടുവന്നു തന്നതല്ലേ?
പിടിച്ചെടുക്കേണ്ടപണം
ഊരുചുറ്റുന്നത് ഞങ്ങളാരും കണ്ടിട്ടേയില്ല.
നൂറാടുള്ളവന്
അയലത്തെ ഒറ്റയാടിനുമേല്‍
കൊതിക്കണ്ണ്.
"പറയുക
ഞാനെന്‍റെ നാടിനെ സ്നേഹിക്കുന്നു."
ദേശവാഴിയുടെ ചാട്ടവാര്‍
ഇത് ഇന്ത്യയാണ്
ഇവിടെ പ്രണയം നിഷിദ്ധം
പെണ്‍കനവുകളുടെ
ഛേദിക്കപ്പെട്ട ഒറ്റമുലകള്‍
ആരെയൊക്കെയോ
വിജൃംഭിജതരാക്കി മാറ്റുന്നു.
അപമാനിതരായ്
കുരുതിതൂങ്ങുന്നു ആണ്‍പിറപ്പുകള്‍ .
വിഷയാലംഭടയുടെ
വീഞ്ഞില്‍ കുതിര്‍ന്നകണ്ണുമായ്
ഉദിക്കുന്നു ശ്മശാനചന്ദ്രന്‍ .
ദേശവാഴിയുടെ മദിരോത്സവങ്ങള്‍
അവര്‍ക്ക് ജീവിതം
മുന്തിരിച്ചാറു നിറഞ്ഞ
മധുചഷകം.
പാനോപചാരത്തിന്‍റെ
മദിരാഘോഷങ്ങള്‍
നീണ്ടു നീണ്ടുപോകുന്ന
ഉന്മത്ത രാത്രികള്‍ .
ഇരപിടിയന്മാര്‍
അലഞ്ഞുതിരിയുന്ന
ഞങ്ങളുടെ ആകാശം.
നരികളും നായ്ക്കളും
ഓരിയിടുന്നു
ഞങ്ങള്‍ക്ക് ചുറ്റും.
അപമാനഭാരത്താല്‍
തലയും താഴ്ത്തി നടക്കുന്നവരാണ്
ഞങ്ങടെ അമ്മമാര്‍ .
പിതൃക്കളോ
പുരഷാര്‍ത്ഥങ്ങള്‍ ത്യജിച്ചവരും.
കരഞ്ഞുകരഞ്ഞലയുന്നവര്‍ .
അലഞ്ഞുതിരിയുന്നവര്‍ .
അല്പവസ്ത്രധാരിയുടെ
ശുഷ്കിച്ച വൃദ്ധരൂപം
രാത്രികളില്‍
മാക്ബത്തിനെപോലെ
പ്രത്യക്ഷനാകുന്നു.
ഇടിമിന്നലുകള്‍ കൊണ്ട്
ഞാനീദേശം എരിച്ചുകളയുന്നത്
പേക്കിനാവ് കാണുന്നെന്ന്
ഓരോവരവിലും സങ്കടം പറയുന്നു.
(തുടരും)
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
ദേശഭക്തി എന്ന കള്ളനാണയത്തെ കുറിച്ച്
Subscribe to:
Post Comments (Atom)
No comments:
Post a Comment