തീയ്യുണ്ണി
..................
തീയ്യുണ്ണിക്കുറക്കമില്ല
അകത്തും പുറത്തും ചൂടു് .
രാത്രിയും പകലും ചൂടു് .
എന്റെ മോനിതെന്തുപറ്റിയോ
തീയ്യുണ്ണിക്കുറക്കമില്ല.
കരച്ചിലാണെന്റെ തീയ്യുണ്ണി ,
മഴയത്തും വെയിലത്തും
മരംകോച്ചുന്ന മഞ്ഞത്തും
പുറത്തുനിൽക്കയാണെന്റെ തീയുണ്ണി.
മകനേ അകത്തു കേറി വാ
അമ്മ വിളിക്കുന്നു .
എനിക്കെന്റെമ്മോ അകത്തു കേറണ്ടേയ് തീയ്യുണ്ണിക്കീ വീട് വേണ്ടമ്മോ
പൊള്ളുന്നല്ലോ അകവും പുറവും .
എന്തൊരു ചൂടാണ് വീട്ടിനുള്ളിൽ
തീയ്യുണ്ണിക്കിരിപ്പുറക്കില്ല
നെട്ടോട്ടം ഓടുന്നു തീയുണ്ണി
എരിപിരിസഞ്ചാരം കൊള്ളുന്നു തീയ്യുണ്ണി .
എന്റമ്മോ എനിക്കിരിക്കുറക്കില്ലേയ് ....
എന്തോരു പൊരിച്ചിലാണുള്ളിൽ
കൊന്നല്ലോന്നൊരു വിറയലാണുള്ളിൽ
എന്റെ കുഞ്ഞേ നീയെന്തിന് നോവണ്
ആരെയും നീ കൊന്നിട്ടില്ല.
ഒരു മൊതലും കട്ടിട്ടില്ല
തീയ്യുണ്ണീ നീ കൊച്ചു കുഞ്ഞല്ലേ?
ഇല്ലമ്മേ എനിക്കിരിപ്പുറക്കില്ല
ഒട്ടുനേരവും ഉറക്കവുമില്ല.
എന്തൊരുൾക്കിടിലാമാണുളളിൽ
ചോരചീറ്റുന്ന സ്വരമാണുള്ളിൽ
ഉടലിലാകെ വിറയലാണുള്ളിൽ
തീയ്യുണ്ണിക്കൂണുവേണ്ട ഉറക്കം വേണ്ട
ഉണ്ണുമ്പോൾ ചോര കാണുന്നു
ഉറങ്ങുമ്പോൾ ചോര ചീറ്റുന്നു .
തീയ്യുണ്ണിക്കീ വീടുവേണ്ട
വീട്ടിനുള്ളിൽ തീയാണെപ്പോഴും .
മഞ്ഞും മഴയും കൊണ്ടു്
കാറ്റും വെയിലും കൊണ്ടു്
പുറത്തിരിപ്പാണെന്റെ തീയ്യുണ്ണി
രാവും പകലും
പുറത്തിരിപ്പാണെന്റെ തീയ്യുണ്ണി .
അകത്തു കേറിവാ എന്റെ മകനേ
പുറത്താകെ മഞ്ഞു പെയ്യുന്നു
എനിക്കമ്മോ അകത്തിരിക്കണ്ടേയ്
അകമാകെ ചുട്ടുപൊള്ളുന്നു
അകത്തു വാ എന്റെ മകനേ
പുറത്താകെ മഴ പെയ്യന്നു .
എനിക്കമ്മോ അകത്തിരിക്കണ്ടേയ്
അകമാകെ തീ പിടിക്കുന്നു
പുറത്തിരിപ്പാണെന്റെ തീയ്യുണ്ണി
അകമാകെ ചുട്ടുനീറുമ്പോൾ
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
തീയ്യുണ്ണി
Subscribe to:
Post Comments (Atom)
No comments:
Post a Comment