Monday, May 27, 2019

കരിയിലപോലെ കാറ്റില്‍ പറന്നേ വീഴുന്നു,
ഒരുചെറുകിളിയെന്‍റ് കരിനിഴലിനു കീഴെ.
ഒരുപച്ചിലകൊത്തി പറന്നുപോകുന്നു,പിന്നെ
പറന്നുവീഴുന്നൂ,കൊത്തിപറന്നു പോകുന്നു വീണ്ടും
ഒരില ഒരു വീടു്
വീടിന്‍റെ തണലിലേക്കണയുന്നു കിളിയച്ഛന്‍
വീടിന്‍റെ തണലത്തു കരയുന്നു കിളിക്കുഞ്ഞ്
വീടിന്‍റെ തണലത്തമ്മ കൊറിക്കുന്നു,-ണ്ടരിമണി.
എന്നാല്‍ ഞാനോ-
വീടില്ലാത്തൊരു നിഴലുമായ്
ഈ പ്രേതഭൂമിയിലലഞ്ഞു തീരുന്നെന്നും.

No comments:

Post a Comment