Monday, May 27, 2019

ഞാന്‍
മരണത്തെ ഭയന്ന് പറന്നു പോകാന്‍ ശ്രമിക്കുന്നു.
ടിക് ടിക് ടിക് ടിക് ടിക് ടിക്
വാതില്‍പ്പുറത്ത് തൂങ്ങികിടക്കുന്നു,
ഭൂതകാലത്തിലേക്ക് പറന്നുപോയവരുടെ
നിഴലുകള്‍
നിഴല്‍ക്കണ്ണുകള്‍ തുരന്നുതുരന്ന്
ഇരുട്ടിലൂടോടിപ്പോകുന്നു തുരങ്കം.
മരണത്തെ ദൂരയകറ്റാനുള്ള വാക്കുകള്‍
ചെന്പുപാളികളില്‍ കൊത്തി
വാതില്‍പ്പടികളില്‍ തൂക്കുന്നു ഞാന്‍ .
പച്ചക്കുതിരയുടെ മുഖവുമായ്
പടിയില്‍ കാത്തിരിക്കുന്നു.
ടിക് ടിക്കിനെ ഭയന്നു
ചിറകുവിടര്‍ത്തുന്നു.
അടുത്ത വര്‍ഷത്തിന്‍റെ കൊന്പില്‍
പറന്നിരിക്കാന്‍ കൊതിക്കുന്നു.

No comments:

Post a Comment