Monday, May 27, 2019

രാമായണം

രാ ,-മായണം മഹാരഥേ,
രാമാഞ്ഞുദിക്കണം രാമചന്ദ്രോദയം .
കർക്കിടകത്തിലെ കഷ്ടങ്ങൾ തീരണം .
കാർക്കോടകൻ നിന്നു നെറുകയിൽ കൊത്തിയ
കാളകൂടത്തിൻ വിഷമിറങ്ങീടണം .
രാമഭജേയെന്നെൻ നാവിൽ നിറയണം .
രാമ രാമാ ,- യെന്നെന്നുള്ളൂ തെളിയണം.
വൃത്തിയുള്ളക്ഷരക്കൂട്ടുകൊണ്ടുളളിലെ
വൃത്തികേടൊക്കെ പുറത്തുകളയണം.
ചേട്ടയെ മാറ്റണം, ഉള്ളൂതെളിഞ്ഞുള്ള
ശ്രീദേവി വന്നെന്റെ ഉള്ളിൽ നിറയണം .
ശുദ്ധിയോടിത്തിരി നേരമിരിക്കണം .
രാമരാമേപി ജപിച്ചുകൊണ്ടിങ്ങനെ .
കണ്ണുനീരുപ്പു ചിരിയാക്കി മാറ്റണം .
നെഞ്ചുപിളർക്കണം ഉള്ളൂ തുറക്കണം
ഉള്ളിൽ നീ സീതാസമേതനായ് വാഴണം .

No comments:

Post a Comment