Monday, May 27, 2019

പൊള്ളയായ മനുഷ്യരുടെ പൊള്ളവാക്കുകള്‍
അതിലേറെ ഭള്ള് വേറെന്തുലകില്‍
******************************************************
സ്വന്തം വേഷങ്ങള്‍
ആര്‍ക്കും പകര്‍ന്നാടാവുന്ന ജീവിതം.
പക്ഷേ,
വേഷമഴിച്ച് പുറത്തുകടന്നാല്‍
ഏകാന്തവും ശൂന്യവുമായ്
വെറും തറയില്‍ വെക്കയില്ലാതെ
നീണ്ടുനിവര്‍ന്നൊരു കിടപ്പുമാത്രം.
ആ നഗ്നത കണ്ടവരാരുണ്ടുലകില്‍
****************************************************
എനിക്കൊന്നു ശാന്തനാവണം.
മറവിയുടെ കവാടങ്ങളിലൂടെ
ഞാനാകാശത്തു പറന്നു നടന്നു.
തിരികെ ഭൂമിയിലെത്തിയപ്പോഴാവണം.....
ഉടലിലൂടെ ഒരു മരവിപ്പ് ഉള്ളാകെ പടരുന്നു.
******************************************************
രതി മരണവും മറവിയുമായിരുന്നു.
ഓരോ വട്ടം രമിക്കുന്പോഴും
മരിക്കുന്നവനുമാണ് ഞാന്‍
ഏറെ ജന്മങ്ങള്‍ കൊണ്ട് ഏറെ മരിച്ചവന്‍
അതോ രമിച്ചവനോ..???????
********************************************************
മരണത്തിന്‍ മുഴുകലാണ് ജീവിതം
*******************************************************
തിരയില്ലാത്ത കടലുതേടി ഞാന്‍
ഉള്ളിലൊതുങ്ങാത്ത തിരയുമായ് നടന്നു.
ഒരു കടലുണ്ടുള്ളിലെന്നു നടിച്ചു
ഒരു കടല്‍ ,ഒരേഒരു കടല്‍
വര്‍ണ്ണത്തിരകളൊഴുകി നടക്കുന്ന
സൈക്കഡലിക് കടല്‍ ..........
*********************************************************
കുയിലിന്‍റെ പഞ്ചമം പാടുന്നതെന്ത്.????
വിഷാദാദ്രമായെപ്പോഴും.
പൂങ്കാവനങ്ങളെ നിറക്കുന്നത്
പൂക്കളാലും സൌരഭത്താലും....
പാടുന്പോള്‍ പൂവിരിയുന്ന സുഖം
നിനക്ക് മാത്രം എന്നവളോട് ഞാന്‍
****************************************************
പാതി വിടര്‍ന്ന പാതിരാപ്പൂവ്
കൊഴിഞ്ഞു വീഴുമായിരുന്നപ്പോള്‍
ഇതളുകളിലൂടെ ഒരു കാറ്റുവന്നെങ്കില്‍
പൂവിനു പിന്നില്‍ മറഞ്ഞിരുന്ന
കരിനാഗമെപ്പോഴും ചിന്തിച്ചിരുന്നു.
*************************************************
ഇലകളിലൂടെ നമ്മുക്ക് പൂര്‍വ്വികരിലെത്താം..
ഇലച്ചാറുകുടിച്ച് മങ്കണകനെ പോലെ
എനിക്ക് ഇലകളുടെ ചോരയാല്‍ നിറഞ്ഞുനിന്ന്
ഒരു നൃത്തമാടണം.................................
*********************************************************
അപ്പോള്‍ ഒരുവാക്കാണ് വേണ്ടിയിരുന്നത്.
ഓര്‍ത്തെടുക്കുവാന്‍ പിടയുന്നു
വീണ്ടും വീണ്ടും
ഒരിക്കല്‍ കൂടി ശ്രമിച്ച് നോക്കുന്നു.
ഏതുവാക്കാണ് എനിക്ക് ജന്മദേശം വിട്ടുപോന്നപ്പോള്‍
എന്നേക്കുമായ് നഷ്ടമായ് തീര്‍ന്നത്
---------------------------------------------------------------
****************************************************************

No comments:

Post a Comment