രണ്ടക്ഷരമുള്ള പൂസ്തകം
...............................................
മണ്ടൻ കഥകൾ കേട്ടിട്ടുണ്ടോ ?
രണ്ടക്ഷരമുള്ള പുസ്തകത്തിൽ
നിറയെ മണ്ടൻ കഥകളാണ്..
വെണ്ടുരുത്തിപുരാണം,
കാപ്പിരിസേവ,കപ്പിത്താൻ്റെ പ്രണയം,
അങ്ങനങ്ങനെ നിറനിറയെ
പലപല കഥകൾ.
കപ്പിത്താൻ്റെ പാട്ടിങ്ങനെ.
വെണ്ടുരുത്തിക്കപ്പിത്താൻ്റെ
കുണ്ടീരണ്ട് വണ്ടിരുന്നൂ..
വണ്ടിരുന്നു മൂളിയപ്പം
കുണ്ടിരണ്ടും പൊട്ടിപോയി.
കപ്പിത്താൻ്റെ കാമുകിയായിരുന്നു
എൻ്റമ്മേടമ്മേടമ്മേടമ്മേടമ്മേടമ്മ.
അതോ കപ്പിത്താൻ കട്ടോണ്ടപോയ
സുന്ദരിരാജകുമാരിയോ?
അമ്മയ്ക്കൊരു കാമുകനുണ്ടായിരുന്നു.
പക്ഷെ കാമുകൻ കപ്പിത്താനായിരിക്കില്ല.
ചൊങ്കനൊരു നാട്ടുമേസ്തരി..
അപ്പോ കപ്പിത്താൻ ????
കപ്പിത്താൻ്റെ കഥപറയുമ്പോൾ
അമ്മ കരയും....
അമ്മേടമ്മേടമ്മേടമ്മേടമ്മേയോർത്ത്....
പിന്നേംപിന്നേം ഓർത്തോർത്ത്
അമ്മകരയും.....
അപ്പോ കൊട്ടാരം പണിഞ്ഞ തച്ചനോ?
തച്ചനെ വാഴിച്ചത് ദേശപുരണങ്ങൾ....
തച്ചനവിടന്ന് തോടുകളും പുഴകളും താണ്ടി
കായലും കരയും കടന്ന്
ദേശത്തിൻ്റെ പടിഞ്ഞാറേ കരവഴി
അമ്മേനേം കൊണ്ടീ കരയിൽ വന്നു.
തരകന്മാർക്ക് കോട്ടകെട്ടി
കൊട്ടാരം പോലത്തെ വീട്കെട്ടി.
അമ്മ പിന്നേം,പിന്നേം കരഞ്ഞു.
അമ്മേടമ്മേടമ്മേടമ്മേടമ്മേയോർത്ത് കരഞ്ഞു.
കറുത്ത് കറുത്ത് സുന്ദരിയായ അമ്മ
വെളുത്ത് വെളുത്ത്സുന്ദരിയേയോർത്ത്
അമ്മകരഞ്ഞു.
അമ്മ കരഞ്ഞുകരഞ്ഞ് കഥപറഞ്ഞു.
കഥപറഞ്ഞ്പറഞ്ഞമ്മകരഞ്ഞു.
കാപ്പിരിസേവിച്ച സുന്ദരിയെകുറിച്ച്
സ്നേഹമുള്ള കറുത്തമ്മയെ കുറിച്ച്
കാപ്പിരിമാത്രേ കറുത്തവനായുണ്ടായിരുന്നുള്ളൂ...
കറുത്ത അച്ഛന്മാർ....
വെളുത്തച്ഛന്മാരുടെ കഥകളിൽ
ചുണ്ടത്ത് ചുരുട്ടും കത്തിച്ച്
കോട്ടും സൂട്ടുമിട്ട്
മുറ്റത്തിൻ്റെ തെക്ക്പടിഞ്ഞാറ് മൂലയിൽ
നിലാവിൽ തെളിയുന്ന വെളുത്തമൺകൂനയ്ക്ക് മേൽ
കാപ്പിരി കാവൽ നിന്നു...
ഇതൊക്കെ എപ്പോസംഭവിക്കുമെന്നോ?
അങ്ങനെങ്ങാനും ചോദിച്ചാൽ
അപ്പോഴെല്ലാം അമ്മ കരഞ്ഞു...
അമ്മേടമ്മേടമ്മേട.....
No comments:
Post a Comment