പ്രിയേ....പ്രണയിനീ...
************************
അലിഞ്ഞുനില്‍ക്കുന്ന ഒരു നിമിഷത്തിന്‍റെ
ചതുരഖണ്ഡത്തിനുവേണ്ടി എന്‍റെ കൊതി പെരുത്തു.
വീണയുടെ ഓംങ്കാരത്തില്‍
മഴത്തുള്ളികളില്‍ പിറന്ന മധുമൊഴികളലിയുന്നപോല്‍ .
ജാനകീ നിന്‍റെ അലഞ്ഞപാദത്തില്‍
കാടുണര്‍ത്തിയ വനഗീതസ്മൃതികള്‍പോല്‍ .
ഒരുനാള്‍ പൊടുന്നനെ വനാന്തരഗര്‍ഭത്തിലെത്തവേ
നീലനിലാവിന്‍റെ തടാകമഞ്ഞുപോല്‍ .
ദൂരയാത്രാസ്മൃതികള്‍പേറിയ
കടല്‍ത്തിരയുടെ തുള്ളിച്ചപോല്‍ .
കരക്കടിഞ്ഞ വിസ്മൃതിയുടെ പായ്ക്കപ്പല്‍ .
ഖനനം ഖനനം ഖനനം
അനന്തമായ ഖനനത്തിലെ
മുത്തുകള്‍ പതിച്ചകൊട്ടാരത്തിന്‍റെ
കാവല്‍ക്കാരന്‍ .
നിഴലുകളെ പാടുകയിനിയീ
പൂനിലാവിനെ ഉണര്‍ത്തുവാന്‍ നിങ്ങളും.
തടാകത്തിലെ മഞ്ഞിനെപോറ്റുവാന്‍ ,
പുല്‍ത്തകിടിതന്‍ നീലസ്വപ്നങ്ങളെ
നക്ഷത്രങ്ങളാലലങ്കരിച്ചീടുവാന്‍ ..
മഞ്ഞുകാറ്റുമടങ്ങുന്ന സന്ധ്യയില്‍
യാത്രാമൊഴി,-യിതൊന്നടയാളപ്പെടുത്തുവിന്‍ .
നിന്‍റെ ഗദ്ഗദം കാറ്റിലൂടെന്‍റെമേല്‍
പെയ്തിടുന്നൊരീവനയാത്രയില്‍
നീ അലുക്കിട്ട നീലമേഘങ്ങളില്‍
സന്ധ്യയെത്തുന്നു,തീപിടിച്ചെന്നപോല്‍ ...
നിന്നെഞാന്‍ കാത്തിരിക്കും പടവിലായ്
ഇന്നലെയുടെ തോണി മറിഞ്ഞുപോയ്...
നീലയീ തടാകത്തിലെ പൂവുകള്‍
നിന്നെയോര്‍ത്തേ വിടരുന്നുവെന്നുഞാന്‍ .
ഇന്നളകങ്ങള്‍ മിനുക്കിയൊഴുകുമീ,
പുഴയുടെ നേര്‍ത്ത ശാഖയിലൂടെ ഞാന്‍ ..
നിന്നരികിലണഞ്ഞിടും ഓര്‍മ്മയാല്‍ ...
പിന്നെയുമ്മവെച്ചീടും തെരുതെരേ.....
പിന്നെ മഞ്ഞിന്‍കണങ്ങളാല്‍ കൈയ്യുകള്‍
ബന്ധനത്തിലെന്നാക്കി ഞാന്‍ നാട്യത്തില്‍
നിന്നരുകില്‍നിന്നോടി മറഞ്ഞിടും.....
നിന്‍റെയീ ചെറുപരിഭവം കൊണ്ടുഞാന്‍
ഉമ്മവെച്ചുറക്കീടുംമെന്‍ തപ്തസ്മൃതികളെ....
എന്‍റെ ഉണ്‍മയെ ചൂഴ്ന്നു വളരുന്ന
ദു:ഖതപ്തമാം ഓര്‍മ്മകളൊക്കെയും.
മഞ്ഞടര്‍ന്നു പതിക്കും നദിയുടെ
ദീര്‍ഘനിശ്വാസ ധാരയില്‍ ചേരണം.
വീണ്ടുമൊന്നു പിറക്കണം ഇന്നിന്‍റെ
വാദകോലാഹലങ്ങളില്‍ മുങ്ങണം.
തങ്ങളില്‍ നാം കാണുമ്പോഴൊക്കെയും
കണ്ടതില്ലെന്നു നടിച്ചകന്നീടണം.
പിന്നെയൊന്നു തിരിഞ്ഞു നിന്നീടണം
എന്നുമീ വേര്‍പാടു പരത്തുമീ
ജീവിത ദു:ഖമേകമെന്നോതണം..
രണ്ടുതുള്ളി ചവര്‍പ്പുകുടി-
ച്ചെന്തുകയ്പ്പെന്നു തരിച്ചിരുന്നീടണം.
യാത്രയായീ കരമിളക്കികാട്ടി
പിന്തിരിയാതകന്നുപോയീടണം.
തമ്മില്‍ ചേരുകയല്ല നമ്മുക്കിനി
വേര്‍പെടുകയേ ശരണമെന്നോതണം.
പിന്നെയാ നോവുപടര്‍ത്തും സ്മരണതന്‍
മുറിവിനാല്‍ തമ്മിലുമ്മവെച്ചീടണം.
ഓര്‍ക്കുകയെന്നതോര്‍മ്മയ,
-ല്ലോര്‍മ്മയാലിങ്ങനെ
വേദനിപ്പതേ സത്യമെന്നോതണം.
ഓര്‍മ്മയില്‍ തന്നെയുണ്ടായിരിക്കണം.
ഓര്‍മ്മയായ് തന്നെയുണ്ടായിരിക്കണം.......
Like
Like
Love
Haha
Wow
Sad
Angry
CommentShare
എന്‍റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്‍റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
പ്രിയേ
Subscribe to:
Post Comments (Atom)
No comments:
Post a Comment