Monday, May 27, 2019

യുവർ ഗോഡ് ഈസ് റ്റു സ്മാൾ

യുവർ ഗോഡ് ഈസ് റ്റൂ സ്മാൾ .
                    ' ....????.....
   ഈ തലക്കെട്ട് എന്റെ നിരീശ്വരവാദികളായ
സുഹൃത്തുക്കളിൽ നിന്നും ലഭിച്ചതാണ്. അറേ 'ബ്യൻ വംശജനായ ഒരു യുക്തിവാദിയുടെ ലേഖനത്തിൽ കണ്ടത്. ഞാൻ നിരീശ്വരവാദി യോ യുക്തിവാദിയോ അല്ല. പക്ഷേ എന്റെ ഈശ്വര സങ്കല്പം എങ്ങിനെ ആയിരിക്കണ മെന്ന് പറയുവാൻ ആശിക്കുന്നു. അല്ല. എ ങ്ങിനെ അല്ലായിരിക്കണമെന്ന് പറയുവാൻ ഞാൻ ശ്രമിക്കുന്നു.
   നിന്റെ ഈശ്വരൻ ചെറുതായി പോയാൽ നിനക്കെന്തു കുറവുണ്ടാകും ?ചിന്തിച്ചിട്ടു ണ്ടോ? നിന്റെ ഈശ്വരൻ ബലഹീനനാണെ ങ്കിൽ നീയും ബലഹീനതായിരിക്കും. ദുർബല
നാണെങ്കിൽ നീയും ദുർബലനായിരിക്കും. പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ സാധിക്കാത്തവൻ.വിവേകശൂന്യൻ ,തളർന്നു പോകുന്നവൻ .നിസ്സാര സംഗതികളിൽ നിസ്സ ഹായനായി മാറുന്നവൻ .ഒരു പക്ഷേ മനുഷ്യ നായി ജനിച്ചതിന്റെ യാതൊരു ഗുണവും കിട്ടാ ത്തവനായി നീ മാറും. നിന്നെ ഒരു പാവയെ പോലെ കളിപ്പിക്കുവാൻ ഒരു കൊച്ചു കുഞ്ഞി
നു പോലും കഴിയും. ഹിപ്നോട്ടിസക്കാരൻ ബോധം മയക്കുന്നത് പോലെ രാത്രി പകലാ ണെന്നു പറഞ്ഞാൽ നീ അതു വിശ്വസിക്കും. നിന്റെ ദൈവം വലിയവനായിരിക്കണം . എപ്പോഴും എല്ലാത്തിലും മീതെ ഉയർന്നു നില്കുന്നവൻ .നിസ്സാര വസ്തുക്കളും വസ്തുതകളും കൊണ്ട് ഇല്ലാതായി പോകുന്ന ഒരുവനെയാണ് നീ ദൈവമായി പൂജിക്കു ന്നതെങ്കിൽ നീയും അത്തരം വസ്തുക്കളാ ലും വസ്തുതകളാലും ഇല്ലാതാവുന്നത് വള രെ വേഗത്തിലായിരിക്കും .നിന്റെ വിശ്വാസം മനുഷ്യരാശിയെ നാണം കെടുത്തുന്ന ഒരു അന്ധവിശ്വാസം മാത്രമായിരിക്കും.
   എന്റെ നിരീശ്വര സുഹൃത്തുക്കൾ കാലാ കാലങ്ങളായി ദൈവത്തിന്റെ അസ്തിത്വത്തി നെതിരെ ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ദൈവ മാണ്  ലോകവും മനുഷ്യനെയും സൃഷ്ടിച്ചതെ ങ്കിൽ എന്തു കൊണ്ടാണ് ലോകം ഇത്ര ദുരിത പൂർണ്ണമായിരിക്കുന്നത്? ഈ ചോദ്യം വെറും ക്ലീഷേയായിട്ടല്ലാതെ ആത്മാർത്ഥതയോടെ ഒരാൾ ചോദിക്കുന്നുണ്ടു്. കാരമസോവു് ബ്ര ദേഴ്സിലെ അലക്സി . തികഞ്ഞ ആസ്തിക
നും ഒരു ഗ്രീക്ക് പ്രതിമ കണക്കേ പുണ്യവാനു
മാണ് അലക്സി .അലക്സി ചോദിക്കുമ്പോ
ൾ ആ ചോദ്യം ചോദ്യമാകുന്നത് നാം കേൾ ക്കും. ദൈവത്തിന്റെ മരണവേദന ആ ചോദ്യ ത്തിലുണ്ട്. ഒരു പക്ഷേ ഉത്തരമില്ലാത്ത ചോ ദ്യം.എന്നാൽ മറ്റൊരു വിധത്തിൽ അതിന് ഉ ത്തരമുണ്ട്.. എന്നു ഞാൻ വിശ്വസിക്കുന്നു. ഇടയ്ക്ക് ഒന്നു പറഞ്ഞുകൊള്ളട്ടെ ദൈവം ലോകത്തെ സൃഷ്ടിച്ചുവെന്നു പറയുന്ന അത്ഭുത കഥ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ദൈവ സങ്കല്പത്തിന് മനുഷ്യ ജീവിത ത്തിൽ വലുതായ പങ്കുണ്ടെന്നു വിശ്വസി ക്കു ന്നു.
    മുറിഞ്ഞ അവയവങ്ങളോടെ ജനിക്കുന്ന വർ .
      കാഴ്ചയുടെ വേദന പടർത്തുന്ന ഒരനുഭവ മാണ്.വികൃതമായ ശാരീരിക രൂപങ്ങൾ ദൈ വത്തെ വിമർശിക്കുന്നു. എന്തുകൊണ്ട് എന്നു പ്രകൃതി നിയമത്തോടു് ചോദ്യം ഉണ്ടാകുന്നു. പക്ഷേ മരണം വികൃതമല്ലേ.? ഒരു പക്ഷേ ഏറ്റവും വലിയ വൈകൃതം?
     പ്രപഞ്ച ജീവതത്തിൽ ഈ വൈകൃത മുണ്ടു്. മനുഷ്യർ മാത്രമല്ലല്ലോ ഇങ്ങനെ ജനിക്കുന്നത്. എല്ലാ ജീവനിലും അതിന്റെ കുറവു കൂടി കാണാൻ കഴിയും. ഒരു പക്ഷേ മനുഷ്യൻ മാത്രമാണ് അതിനെ കുറിച്ച് ആകു ലപ്പെടുകയും താരതമ്യം നടത്തി ചിന്തിക്കു കയും ചെയ്യുന്നതെന്നു മാത്രം.
    രൂപത്തിന്റെ ഭംഗിയോ അഭംഗിയോ ജീവ ന്റെ അന്തസ്സും മഹത്വവും കെടുത്തുനില്ല.
     ഇവിടെയാണ് നിന്റെ ഈശ്വരന്റെ മഹത്വം നീ അറിയേണ്ടത്. അവൻ ചെറിയ രൂപങ്ങളി ൽ ഒതുങ്ങി പോയാൽ നീ നിന്റെ രൂപത്തിന്റെ വൈകൃതത്തിൽ കെട്ട പോകുമെന്ന സത്യം അറിയേണ്ടത്. നിന്റെ ഉള്ളിലിരിക്കുന്ന മഹ ത്വമാണ്  ജീവൻ. നിന്റെ ആകൃതിയോ ഭംഗിയോ അതല്ല. തെരുവിൽ തെണ്ടിയും ആ ജീവൻ നിലനിർത്തുന്നവൻ ജ്ഞാനിയാണെ ന്നറിയുക. ബോധിസത്വൻ എന്നവനെ മനസ്സി ലാക്കുക.
     അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തനാ വുക. എന്തെന്നാൽ ഈശ്വരനിൽ അത് നില നില്ക്കുന്നില്ല. ഞാനൊരിക്കലും അന്ധവിശ്വാ സങ്ങളെ പിന്തുടരുവാൻ ആശിക്കുന്നില്ല. അതിൽ നിന്നും മുക്തമായ മനുഷ്യനെ ജീവനിലേക്ക് നയിക്കുന്ന ഈശ്വരനാണ് എന്റെ ഈശ്വരൻ .അവന് രൂപമില്ല. കാരണം അവൻ രൂപങ്ങൾക്കതീതനാണ്. രൂപങ്ങൾ വേദന കൊണ്ട് വരുന്നു .കുറവുകളെ കുറിച്ചു
ള്ള ചിന്തയുടെ കാണാക്കയത്തിലേക്ക് നിങ്ങളെ തള്ളിയിടുന്നു.

No comments:

Post a Comment