വേര്‍പെടലുകള്‍ ....വിരല്‍പ്പാടുകള്‍
^^^^^^^^^^^^^^^^^^^----^^^^^^^^^^^^^^^^^^^
ഒരു വാക്കിന്‍ മതിലിനപ്പുറമിപ്പുറം രണ്ടു
ലോകങ്ങള്‍ തീര്‍ത്തിരിക്കുന്നു നാം.
പരസ്പരം വേര്‍പെടുത്തുവാന്‍ മാത്രമ-
ല്ലോമലേ ,സ്നേഹമെന്ന കടത്തിന്‍റെ
തീരാ വ്യഥയില്‍നിന്നും നമുക്കൂര്‍ന്നു പോരണം.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഭൂതകാലം കടലുകണക്കിനെ
ചുറ്റുമാര്‍ത്തിരമ്പുന്നൂ,തിരകളായ്.
എന്തിനെന്നറിവില്ല തങ്ങളില്‍ത്തങ്ങളില്‍
നമ്മിലാര്‍ക്കും പരസ്പരമെങ്കിലും
രണ്ടു നക്ഷത്രങ്ങളായുദിക്കുന്നു നാം.
ചാവുതീരത്തെ ചക്രവാളത്തിന്‍റെ
ചാരമാര്‍ന്ന വിഷാദസന്ധ്യയില്‍ ..
****************************************
ചുറ്റിടുന്നുണ്ടൊരു മന്ദമാരുതന്‍
ഉപ്പുനീറ്റം പുകയ്ക്കുമുടലുമായ്.
ഇത്തിരിത്തണു കോരിക്കുടിക്കുവാന്‍
കന്നിമാവിന്‍റെ കൊമ്പുകുലുക്കുന്നു.
ഒന്നടര്‍ന്നു പതിക്കാന്‍ കൊതിക്കുന്നു,
നമ്മുടേതായ നക്ഷത്രജന്മങ്ങള്‍ .
*************************************
കത്തിനില്‍ക്കും ചുടലപരത്തുമീ
വെട്ടമെത്താത്ത കൂരിരുള്‍ കാട്ടിലെ
നഗ്നമായ നിഴലുകളായി നാം.
എത്തുവാനെനിക്കാവുകയില്ലിനി
നിന്‍ തണുപ്പിന്‍റെ താഴ്വാര ഭൂമിയില്‍ .
000000000000000000000000000
നീ അകപ്പെട്ട ദു:ഖതമസ്സിനെ
സാന്ത്വനത്തിന്‍റെ വാക്കാല്‍ ശമിപ്പിക്കാന്‍
ആവുകയുമില്ല എനിക്കിപ്പോള-
കലത്തിന്‍ദീപവര്‍ഷങ്ങള്‍ തീര്‍ത്ത കടലിനാല്‍
വേര്‍പിരിഞ്ഞേയിരിക്കുന്നുവെപ്പോഴൊ.
************************************************
നിന്‍റെ സന്ദര്‍ശനങ്ങള്‍ക്കു കാതോര്‍ത്ത
നെഞ്ചിടിപ്പുകളെന്നേ നിലച്ചുപോയ്.
നിന്‍റെ വാക്കിന്‍റെ മൂര്‍ച്ചയില്‍ നീ കോര്‍ത്ത
രക്തതിക്തകമായ ഫലങ്ങളാല്‍
ചോരവാര്‍ന്ന ഹൃദയം നിലച്ചുപോയ്.
************************************************
ഒറ്റവാക്കിന്‍റെ അപ്പുറമിപ്പുറം
നാം തനിച്ചാണീ മരുഭൂമിയില്‍
എന്നെ നീയെന്ന സ്വപ്നം നയിപ്പിച്ച
താരകങ്ങളടര്‍ന്നൊരാകാശത്തില്‍
ബാക്കിനില്‍ക്കുന്നു വിളറിയ ചന്ദ്രിക
*******************************************
നിന്‍റെ നക്ഷത്രനേത്രങ്ങളില്‍
പണ്ടുഞാന്‍ കടലാഴമളന്നുപോയ്.
ഇന്നു നീ തനിച്ചെന്നുള്ളയോര്‍മ്മയും
ആഴമെന്നില്‍ കുഴിച്ചകത്തെത്തുന്നു.
*********************************************
നീ തനിച്ചാണിരുട്ടിന്‍റെ മൂലയില്‍
കണ്ണുനീര്‍ വാര്‍ത്തിരിക്കുന്ന ജീവിതം.
നിന്നുടലിനുള്ളി മണത്തിന്‍റെ നിത്യത
വിരല്‍ത്തുമ്പിലോ കാരിരുമ്പിന്‍ മൂര്‍ച്ച
വരഞ്ഞിട്ട നീണ്ട പാടുകള്‍ ...
****************************************
കണ്‍തടങ്ങളില്‍ നിദ്രാവിഹീനമാം
രാത്രികള്‍ പടര്‍ന്നൊട്ടിയ പാടുകള്‍
ദുഖതപ്തമാം സ്മരണാവശിഷ്ടങ്ങള്‍ .
വാസരങ്ങളെ തീപിടിപ്പിക്കുന്ന
പെണ്‍മനസ്സിന്‍ വിഹ്വലസഞ്ചാരങ്ങള്‍ .
*****************************************
ഓര്‍ത്തെടുക്കുവാനാവാത്ത ദൂരത്തില്‍
കൊണ്ടുസംസ്കരിച്ചിന്നു നിന്നോര്‍മ്മ ഞാന്‍ .
വീണ്ടെടുക്കുവാനാവാത്ത ദൂരത്തില്‍
കൊണ്ടെറിഞ്ഞു നാം കണ്ട കിനാവുകള്‍ .
**********************************************
ഒന്നു പിന്തിരിഞ്ഞെങ്കിലെന്നു നീ
ഓര്‍ത്തിരിക്കണം ,-ഞാനുമതുപോലെ.
എന്തുകൊണ്ടോ അറിയുന്നതില്‍പരം
ദുഖമേറെയില്ലെന്നുമറിഞ്ഞുനാം.
********************************************
ഒട്ടു ദൂരത്തില്‍ മങ്ങാതെ നില്‍ക്കുന്ന
ദീപ്തലോകമല്ലീ ലോകജീവിതം.
പങ്കുവെയ്ക്കാനിറങ്ങുമ്പോള്‍ മങ്ങാതെ
കാത്തുവെക്കാന്‍ മറന്നൂ കിനാവുകള്‍ .
*********************************************
ഒറ്റവാക്കിന്‍റെ അപ്പുറമിപ്പുറം
ഒന്നുരിയാടാന്‍ മറന്നു പിരിഞ്ഞു നാം
ഒറ്റവാക്കിനാല്‍ തീരാത്ത ജീവിതം
പങ്കുവെക്കാന്‍ മറന്നു പിരിഞ്ഞു നാം
**********************************************
നഖമുനവിരല്‍പ്പാട് വരഞ്ഞ നിന്‍ദ്ദേഹ
മെന്നോര്‍മ്മതന്‍ കച്ചകെട്ടി
പൊതിഞ്ഞുവെക്കുന്നു ഞാന്‍ ...
*****************************************
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
വേർപെടലുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment