വനവാസം🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
🌱🌱🌱🌱🌱
പറയാതെവയ്യെനിക്കെന്‍റെ നെഞ്ചിലെ
കടുനോവുകളൊക്കെ മാഞ്ഞുപോയിരിക്കുന്നു.
ചിതാചിതങ്ങളുടെ ഭാവഭേദങ്ങള്‍ക്കുമപ്പുറം
തണുത്തൊരാകാശം എന്നെപുതച്ചുമൂടുന്നിപ്പോള്‍.
മരത്തിന്‍ ഇലക്കൂട്ടം ഇളകി തിളങ്ങുന്നു.
വെയില്‍ത്തുണ്ടുകളിലേതോ പരാഗം മണക്കുന്നു.
വഴികളനശ്വരപാതകള്‍പോലെ മുന്നില്‍
നദികള്‍ കണക്കിനെ ഒഴുകിപരക്കുന്നു.
മനുഷ്യരുണ്ടാക്കുന്ന വിചിത്രശ്ശബ്ദങ്ങളെ
പതിയെമായ്ച്ചുകളഞ്ഞവിടം തുടച്ചിട്ടു.
കിളികൂജനങ്ങളായ് മധുരമഴപെയ്തു.
കാടകംപോലാകുന്നു വീടകം
ഇരുളിന്‍റെ നനുത്തപച്ചപ്പായല്‍
ചുറ്റിനും തഴയ്ക്കുന്നു.
ഇരുളില്‍ തിളങ്ങുന്ന കണ്ണുമായ് മാര്‍ജ്ജാരങ്ങള്‍
നനുത്തഭിത്തിക്കുള്ളില്‍ ഇരയെ തിരയുന്നു.
മാനുകള്‍ മയിലുകള്‍ കിളികള്‍ ചെറുകുറുനരികളും
മേഞ്ഞുമേഞ്ഞതിനുള്ളില്‍ കാടിനെയുണര്‍ത്തുന്നു.
എനിക്കീമുറിയിപ്പോള്‍ പ്രിയമായ് ചമയുന്നു.
ഇതിന്‍റെ ഇരുട്ടില്‍ ഞാന്‍ പുറത്തലയുന്നു.
ഇതിലെന്‍ ലോകസഞ്ചാരഭൂപടംവിരിയുന്നു.
ഇതിലെവാസമെന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നു.
പുറപ്പെടാതൊരുശാന്തി ഉള്ളിലേക്കൊഴുകുന്നു.
ഇതുതാന്‍ വനവാസം എന്നുഞാനറിയുന്നു....
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
വനവാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment