Monday, May 27, 2019

കേളി - 2

😎🤔😡കേളി-2🤣😉
🙂🙂🤗😏😖😣🙁🤑
നാലാള്‍ ,
കളംവരച്ചിരിക്കുന്നൂ,
ചുവന്നനിലത്ത്
കറുത്തകളം.
നാലിടത്തമ്പലം
മധ്യേസ്ഥായി.
പേരുചൊല്ലിപ്പറഞ്ഞു
കളിതുടങ്ങി.
നാലുപേര്‍ കുന്തക്കാലിലിരിക്കുന്നു
കവിടിയുരുട്ടുന്നൂ,
കളിതുടങ്ങി.
നോക്കിയിരിക്കേ
കരികൊണ്ടെഴുതിയ
കളമാകെ നിലത്തുന്നു
മാഞ്ഞുപോകും.
നിലംപൊലിക്കും.
ഒന്നാംകൈയ്യില്‍
കവിടിയെറിഞ്ഞവനോതുന്നു
മരണം പതുക്കെയെന്ന്.
വീണ്ടും കളംതെളിയുന്നു
നിലത്തിലേക്കുറ്റുനോക്കുന്നൂ
രണ്ടാമനപ്പോള്‍.
രണ്ടാംകൈയ്യില്‍
മരണമിരിക്കുന്നു.
ഓതുന്നു രണ്ടാമന്‍
"മരണ"മെന്ന്.
മധ്യേകളത്തിന്‍റെ സ്ഥായിയിലേകനായ്
മൂന്നാമന്‍ കൈയെറിഞ്ഞെത്തിടുന്നു.
മൂന്നുപേര്‍
ഇപ്പോള്‍ മൂന്നുപേര്‍ .
നാലാമനോടവരോതിടുന്നു.
നീയാണ്
ഇക്കളിമധ്യേ
കരുക്കളെ വെട്ടി മരണം വരിച്ചിടേണ്ടോന്‍ .
മെല്ലെ കളം ചുവക്കുന്നു.
നിലംവെറും പാഴ്വാക്കുപോലെ
മറഞ്ഞുപോയി.
നിന്നതറയുടെ ചുറ്റിലും കാക്കകള്‍
ആകാശമാര്‍ഗ്ഗേ പറന്നിറങ്ങി.
കാകശബ്ദങ്ങള്‍ നിറയുന്നു ചുറ്റിലും,
കളമൊഴിഞ്ഞാകാശം വീണുപോയി.
ഇപ്പോള്‍ നിലമില്ല,
മൂന്നുപേര്‍ നൃത്തംചവുട്ടിയകന്നുപോയി.
ഓര്‍ത്തിരുന്നീടുക നിങ്ങടെ വീട്ടിലും
മരണമെത്തീടുക ഇങ്ങനാകും

No comments:

Post a Comment