Monday, May 27, 2019

രൂപാന്തര പ്രാപ്തി

രൂപാന്തര പ്രാപ്തി
...??????.....,...????
ഗ്രിഗെർ സാംസ
ഇന്നെന്റെ
സ്വപ്നത്തിൽ
എന്നെ അസ്വസ്ഥനാക്കി.
അയാളൊരു സ്വപ്നജീവി മാത്രം .
സ്വപ്നത്തിൽകാണുന്ന ജീവിയായ്
മാറുവാൻ സിദ്ധിയുള്ളവൻ .
അയാൾ
നഗരത്തിന്റെ നടുമുറ്റത്ത്
അംബരചുംബിയുടെ മുന്നിൽ
സൂര്യകിരണങ്ങളേറ്റ്‌
മിന്നിത്തിളങ്ങുന്ന ജലകണങ്ങളുള്ള
ഒരു ജലധാരയുടെ അരുകിൽ
മലർന്നു കിടക്കുന്നു .
അംബരചുംബിക്ക്
ആയിരം നിലകൾ .
അതൊരു ബാബേൽ
മനുഷ്യ ഭാഷ അറിയാത്തവരുടെ
വിടുതിദേശം... പ്രവാസസ്ഥലം .
അതിന്റെ തണുത്ത നിഴലുകൾക്കൊന്നിന്
കറുത്തകണ്ണകളുണ്ടെന്നയാൾ
അറിയുന്നു.
ആ കണ്ണുകൾ
തന്റെ സ്വപ്നത്തെ കാണുന്നു .
അഥവ
താന്നെന്നത്
താൻ കാണുന്ന സ്വപ്നമല്ലയെന്നയാൾ
അറിയുന്നു.
താൻ

കണ്ണുകൾ
കാണുന്ന സ്വപ്നമാണ് .
അതാവാതിരിക്കുവാൻ
ഇനി
തനിക്കു കഴിയുകയില്ല...
അത് തന്റെ
നേർത്ത കാലുകൾ
കാണുന്നു .
അഥവ
അതു
കാണുന്ന
തന്റെ
നേർത്ത കാലുകൾ
ദുർബലമായ
പിടച്ചിൽ
തടിച്ച ശരീരം
ഉടലിലെ
വലയ ഗോപുരം
സാംസയുടെ
ചെറുകാലുകൾ
പിടയുന്നു .
അതിദ്രുതം
നിറുത്തുവാനാവാതെ .:...
തടക്കവാനാവാതെ ,
തന്റെ മുതുകിൽ
സ്വപ്നത്തിന്റെ
ഒരു മല
തറഞ്ഞിരിക്കുന്നത് അതറിയുന്നു.
ചീഞ്ഞ ബന്ധങ്ങളുടെ
അഴുകിയ
ഒരാപ്പിൾ പഴം.
ഞാൻ
ഭയപ്പെടുന്നു.
വളഞ്ഞു പുളയുന്നു .
കിടക്കയിൽ
ഞെരിപിരി കൊള്ളുന്നു.
ഗ്രിഗറിന്റെ
ചെറുകാലുകൾ
എന്റെ മുഖത്തുരയുന്നു.
ഞാനുണരുന്നു.
ഞാൻ ... ഞാൻ ... ഞാൻ ...
വലിയൊരൊച്ചയിൽ
അലറുവാൻ ശ്രമിക്കുന്നു.
എന്റെ സ്വരം
ഏറ്റവും കുറഞ്ഞ
ഡെസിബലിൽ
ഒരു ഞെരക്കം പോലുമാവാതെ.'.....
പുറത്തേക്ക് പോവാതെ ....

No comments:

Post a Comment