Monday, May 27, 2019

കറുത്ത കുർബ്ബാന

കറുത്ത കുർബ്ബാന
,, ::,,,..,,,,,,,,,,,,,,,,,,,,,,,,,,,,,
ഇരുപത് മിനിറ്റ് നാടകം
ചുവന്ന അങ്കിയും ഉട്ടത്തു നീ എത്തുന്നു
കണ്ണിൽ ചപല ഭാവങ്ങൾ
ശൃംഗാരം കോപം കരുണ
ചുണ്ടിൽ മദഭര രസം
കണ്ണുകളിറുക്കുന്നു.
കൈയ്യിലെ മാന്ത്രികമാം
ദണ്ഡുയർത്തൽ
അന്തരീക്ഷാധിപന്മാരെ
കോപിച്ചു വിളിക്കുന്നു
വന്നിരിക്കുവാനാജ്ഞ
ചുറ്റിലും പുരളുന്ന ഇരുട്ടിനെ
വലം കൈയ്യാൽ
തടുക്കുവാൻ മുതിരുന്നു
വെളിച്ചത്തിനു നേരെ
കല്ലെറിഞ്ഞുടയ്ക്കുന്നു.
നഗ്നയാവുന്നു
പാമ്പു പോൽ പുളയുന്ന
വേദിയിൽ
ദുഷ്കർമ്മത്തിൻ
കാഴ്ച നീയൊരുക്കുന്ന
കൈയ്യുകളുയർത്തുന്നു
മന്ത്രമുച്ചരിക്കുന്നു
മായികാവേശത്തിന്റെ
നിദ്രയിൽ മുഴുകുന്നു
കൊടിയ വിഷത്തിന്റെ ദ്രാവകം
വലം കൈയ്യിൽ
ഉയർത്തി ആകാശത്തിലുയർത്തി
പ്രാർത്ഥിക്കുന്നു
ഇതെന്റെ രക്തത്തിന്റെ
അന്തിമ കുദാശയാം
ഇതിനെ നിനക്കായ് ഞാൻ
പകർന്നു കുടിക്കുന്നു
ഇതെന്റെ ജീവിതത്തിൻ
അവസാന കണികയാം
ഇതിൽ നീ പ്രസാദിക്കയെന്നു
ചുണ്ടിലടപ്പിക്കുന്നു
വലിച്ചു കുടിക്കുന്നു.

No comments:

Post a Comment